T20 World Cup 2022: റണ്‍വേട്ടക്കാരനെ പ്രവചിച്ച് വിദഗ്ധര്‍- റിസ്വാനില്ല, മൂന്നു പേര്‍ സൂര്യക്കൊപ്പം!

Spread the love

ക്രിക്കറ്റ് വിദഗ്ധര്‍

ക്രിക്കറ്റ് വിദഗ്ധര്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍, പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ, ന്യൂസിലാന്‍ഡുകാരനായ മുന്‍ അംപയര്‍ സൈമണ്‍ ഡൂള്‍, ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ, മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ തുടങ്ങിയവരാണ് ക്രിക്ക്ബസിനായി ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററെ പ്രവചിച്ചത്.

Also Read: T20 World Cup 2022: ഷഹീനേക്കാള്‍ ‘ഭയങ്കരന്‍’ പാക് ടീമിലുണ്ട്! ഭയക്കേണ്ടത് അവനെയെന്നു ചോപ്ര

ഏഴില്‍ മൂന്നു പേരും സൂര്യക്കൊപ്പം

ഏഴില്‍ മൂന്നു പേരും സൂര്യക്കൊപ്പം

ഏഴു പേരില്‍ മൂന്നു പേരും പ്രവചിച്ചത് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും ഈ ലോകകകപ്പിലെ ടോപ്‌സ്‌കോററെന്നാണ്. സഹീര്‍ ഖാന്‍, പാര്‍ഥീവ് പട്ടേല്‍, ഹര്‍ഷ ഭോഗലെ എന്നിവരാണ് സ്‌കൈയെ റണ്‍വേട്ടക്കാരനായി തിരഞ്ഞെടുത്തത്. ഈ വര്‍ഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സൂര്യ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷം ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും അദ്ദേഹമാണ്. നിലവില്‍ ടി20യിലെ രണ്ടാം നമ്പര്‍ ബാറ്ററും കൂടിയാണ് സൂര്യ.

Also Read: Mushtaq Ali Trophy: റുതുരാജും പൃഥ്വിയും ഇഞ്ചോടിഞ്ച്! കേരളത്തിനായി തലപ്പത്ത് യുവതാരം

ബാബറും ബട്‌ലറും

ബാബറും ബട്‌ലറും

സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍മാരുടെ പ്രവചനത്തില്‍ മുന്നിലെത്തിയത് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസവും ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറുമാണ്. കഴിഞ്ഞ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്ന ബട്‌ലറെ തിരഞ്ഞെടുത്തത് സൈമണ്‍ ഡൂളും ആശിഷ് നെഹ്‌റയുമാണ്. ഐപിഎല്ലില്‍ രാജസഥാന്‍ റോയല്‍സിനായി 17 കളിയില്‍ നിന്നും ബട്‌ലര്‍ വാരിക്കൂട്ടിയത് 863 റണ്‍സായിരുന്നു.

എന്നാല്‍ വീരേന്ദര്‍ സെവാഗും മൈക്കല്‍ വോനും ടോപ്‌സ്‌കോററായി തിരഞ്ഞെടുത്തത് ബാബര്‍ ആസമിനെയാണ്. യുഎഇയിലെ കഴിഞ്ഞ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ ബാബറായിരുന്നു. ആറു കളിയില്‍ നാലിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 303 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!