ഐടി, മെറ്റല്‍, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ ഉണര്‍വ്; അഞ്ചാം ദിനവും വിപണി നേട്ടത്തില്‍

Spread the love


Thank you for reading this post, don't forget to subscribe!

അഞ്ചാം ദിവസവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആഭ്യന്തര വിപണിയില്‍ കുതിപ്പ് തുടരുന്നു. നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഐടി, മെറ്റല്‍, പിഎസ്‌യു ബാങ്ക്, ഓഹരികളിലെ മുന്നേറ്റം പ്രധാന സൂചികകളെ മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചു. വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും നിഫ്റ്റി 53 പോയിന്റ് നേട്ടത്തോടെ 17,565-ലും സെന്‍സെക്‌സ് 111 പോയിന്റ് ഉയര്‍ന്ന് 59,218-ലും ക്ലോസ് ചെയ്തു.

ആഗോള വിപണികളില്‍ തിരിച്ചടി നേരിട്ടതോടെ ഇന്നലത്തേതില്‍ നിന്നും വ്യത്യസ്തമായി 100 പോയിന്റോളം നഷ്ടത്തോടെയായിരുന്നു നിഫ്റ്റി സൂചികയുടെ ഇന്നത്തെ ഓപ്പണിങ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ സൂചിക ക്രമാനുഗതമായി മുന്നേറുന്നതിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്. ഓപ്പണിങ്ങിന് ശേഷം വൈകാതെ തന്നെ നഷ്ടം നികത്താനായെങ്കിലും 17,500 നിലവാരം മറികടക്കാന്‍ സാധിച്ചത് അവസാന ഘട്ടത്തിലായിരുന്നു. ഒറ്റക്കുതിപ്പില്‍ നിര്‍ണായക നിലവാരം പിന്നിട്ട നിഫ്റ്റി സൂചിക ഒടുവില്‍ 17,550-നും മുകളില്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട 2,167 ഓഹരികളില്‍ 872 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 921 ഓഹരികളും നഷ്ടം നേരിട്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ വ്യാപാരത്തില്‍ നേട്ടവും നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.94-ലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.86 നിലവാരത്തിലാണ് നിന്നിരുന്നത്. ദീപാവലിക്ക് മുന്നോടിയായി ബുള്ളുകള്‍ തിരിച്ചുവരാനുള്ള ശ്രമം നടത്തുന്നു എന്നാണ് എഡി റേഷ്യോ മെച്ചപ്പെടുന്നതിന്റെ സൂചന.

അതേസമയം എന്‍എസ്ഇയുടെ മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകള്‍ വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നേരിയ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടെ 41 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 45 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. സമാനമായി 69 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 47 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്.

അതുപോലെ നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 35 എണ്ണം നേട്ടത്തോടെയും 15 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ക്ലോസ് ചെയ്തത്. ഇതില്‍ 5.31% മുന്നേറിയ യുപിഎല്‍ ഓഹരിയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി ഓഹരികള്‍ 2 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. അതേസമയം 5% ഇടിഞ്ഞ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരിയാണ് കനത്ത തിരിച്ചടിയേറ്റത്. ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ 2% ഇടിഞ്ഞു.

Get Latest News alerts.

Allow Notifications

You have already subscribedSource link

Facebook Comments Box
error: Content is protected !!