ഇടുക്കിയിൽ എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ

Spread the love


Thank you for reading this post, don't forget to subscribe!

Idukki

oi-Nikhil Raju

ഇടുക്കിയിൽ എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ മുതലക്കോടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സിവിൽ പോലീസ് ഓഫിസർ ഷാനവാസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

ഷാനവാസിന്റെ കാറിൽ നിന്നും മൂന്നര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച സുഹൃത്ത് ഷംനാസ് ഷാജിയെ എക്സൈസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്ക് ലഹരി എവിടെ നിന്നാണ് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇടുക്കിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു. പത്തനംതിട്ട സ്വദേശി ഹരി ആര്‍. വിശ്വനാഥനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസ്‌ കേസെടുത്തത്. ആര്‍.എസ്‌.എസ്‌ അനുകൂല അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്‌ അധ്യാപകന്‍.

ഇടുക്കി കഞ്ഞിക്കുഴി പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ പ്ലസ്‌ടുവിദ്യാര്‍ഥിനിക്കാണ്‌ ദുരനുഭവം നേരിടേണ്ടി വന്നത്‌. സ്‌കൂളില്‍ നിന്നും സംഘടിപ്പിച്ച എന്‍.എസ്‌.എസ്‌ ക്യാമ്പില്‍ വച്ച്‌ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നാണ്‌ പരാതി. പെണ്‍കുട്ടിയോട്‌ ലൈംഗീകച്ചുവയോടെ സംസാരിക്കുകയും പിന്‍തുടര്‍ന്ന്‌ ശല്യപ്പെടുത്തുകയും ചെയ്‌തു. പരാതി പിന്‍വലിക്കാന്‍ അധ്യാപകൻ മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചു സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫോൺസംഭാഷണം പുറത്തായിട്ടുണ്ട്.

ഇടുക്കിയില്‍ 13-കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്

പോലിസുകാര്‍ അന്വേഷിക്കാൻ വരുമെന്നും, അറിയില്ലന്ന് പറയണമെന്നുമാണ് ആദ്യാപകന്റെ അവശ്യം. എന്നാല്‍ നടന്നത് പറയുമെന്നാണ് വിദ്യാര്‍ഥിയുടെ പ്രതികരണം. സാറിത് ഇത് തുടങ്ങിയിട്ട് ഒരുപാട് വര്‍ഷമായില്ലേ എന്നും വിദ്യാര്‍ഥി ചോദിക്കുന്നുണ്ട്. തന്റെ ഭാവി പോകും തെറ്റുപറ്റിയെങ്കിലും വിട്ടുകളയണം എന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാര്‍ഥിയെ സമ്മര്‍ദം ചെലുത്തുന്നത്. എന്നാല്‍ വഴങ്ങാൻ വിദ്യാര്‍ഥി തയ്യാറായില്ല.

പത്തനംതിട്ട സ്വദേശിയായ അധ്യാപകന്‍ ഇടുക്കി കേന്ദ്രീകരിച്ച്‌ ആര്‍.എസ്‌.എസ്‌ സംഘടനാ പ്രവര്‍ത്തനം നടത്തുന്നയാള്‍ കൂടിയാണ്‌. ബി.ജെ.പി അനുകൂല അധ്യാപകസംഘടനയിലെ സജീവ പ്രവര്‍ത്തകനും. അധ്യാപകനെതിരെ മുന്‍പും സമാനസംഭവങ്ങളില്‍ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. പരാതിയെ തുടര്‍ന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയും നടപടികള്‍ തുടങ്ങി.

Recommended Video

ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

ചുരിദാറില്‍ സുന്ദരിയായി മാളവിക… ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

kerala police officer held with drug in idukki mj shanavas ar camp police starts wide enquiry in district

Story first published: Saturday, August 20, 2022, 18:20 [IST]



Source link

Facebook Comments Box
error: Content is protected !!