ഈ കള്ളന്‍ പൊളിയാണ്; സ്‌കൂള്‍ മോഷണത്തിന് ശേഷം അവിടെ തന്നെ ഉറക്കം, സംഭവിച്ചത് ഇങ്ങനെ

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Vaisakhan MK

കൊച്ചി: മോഷ്ടാക്കള്‍ പല തരത്തിലാണ്. ചിലര്‍ കമ്പി വളച്ച് കയറും. ചിലര്‍ ഓടിളക്കി വരും. അങ്ങനെ മോഷണം നടത്താന്‍ ഇവര്‍ക്കൊക്കെ ഓരോ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ കളമശ്ശേരിയിലെ ഒരു സ്‌കൂളില്‍ മോഷണത്തിന് കയറിയ കള്ളന്‍ കാണിച്ച് കൂട്ടിയ കാര്യങ്ങള്‍ കേട്ടാല്‍ അമ്പരന്ന് പോകും. ചിലപ്പോള്‍ ചിരിച്ചുപോകും.

സ്‌കൂളില്‍ ഒന്ന് കിടന്നുറങ്ങിയിട്ടൊക്കെയാണ് കള്ളന്‍ പോയത്. പോലീസ് ഒക്കെ സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം നാട്ടിലാകെ ഈ വാര്‍ത്ത പരന്നിരുന്നു. എന്തായാലും കള്ളനും അയാളുടെ പ്രവര്‍ത്തന രീതി ഇതിനോടകം നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കള്ളന്‍ നാട്ടില്‍ സംസാര വിഷയമായെന്ന് സാരം.

മോഷണത്തിനായി കള്ളന്‍ കയറിയത് കളമശ്ശേരിയിലെ ഗവ ഹൈസ്‌കൂളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ്. ഇവിടെ നിന്ന് കള്ളന്‍ മോഷണവും നടത്തിയിട്ടുണ്ട്. എന്തായാലും കള്ളന്റെ ലക്ഷ്യങ്ങളില്‍ വലിയൊരു തുകയൊന്നും ഇല്ലായിരുന്നുവെന്ന് തോന്നുന്നു.

ഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വം

ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയാണ് കള്ളന്‍ കൊണ്ടുപോയത്. അത് മാത്രമല്ല ഹൈസ്‌കൂളിലെ സ്‌റ്റോര്‍ റൂം കുത്തിത്തുറന്നിട്ടുമുണ്ട്. പക്ഷേ കള്ളന്‍ ആള് ‘ഡീസന്റ്’ ആയത് കൊണ്ട് ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ രണ്ടായിരമായാലും രണ്ട് രൂപയായാലും മോഷണം അതല്ലാതാവുന്നില്ലല്ലോ.

എലിസബത്ത് രാജ്ഞിയില്‍ നിന്ന് ചാള്‍സ് രാജാവിന് കിട്ടുക കോടികള്‍; മൊത്തം ആസ്തി ഞെട്ടിക്കും

സ്‌റ്റോര്‍ റൂം കഷ്ടപ്പെട്ട് കുത്തിത്തുറന്ന കള്ളന്‍ പക്ഷേ പൂട്ടാതെ കിടന്ന വിഎച്ച്എസ്എസിന്റെ ഓഫീസ് കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ അതിനുള്ളിലും കയറുമായിരുന്നു. ഇനി കള്ളന്‍ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറിയതും രസകരമായിട്ടാണ്. ഇയാള്‍ യാതൊരു ആയുധവും കൈയ്യില്‍ കരുതാതെയാണ് വന്നത്.

സ്‌കൂളില്‍ ബസ്സില്‍ നിന്ന് ഇരുമ്പുകമ്പിയെടുത്താണ് രണ്ട് സ്‌കൂളിന്റെയും ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്തത്. മോഷണത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു കള്ളന്റെ ഉറക്കം. സ്‌കൂളില്‍ അധ്യാപകര്‍ വാങ്ങി സൂക്ഷിച്ച ബെഡ് ഷീറ്റുകള്‍ എടുത്ത് വരാന്തയിലെ ബെഞ്ചില്‍ വിരിച്ചായിരുന്നു കള്ളന്‍ ഉറങ്ങിയത്.

ഉറങ്ങി പോയത് കൊണ്ട് പോലീസ് പിടിക്കും എന്ന് കരുതേണ്ട. അത്ര മണ്ടനല്ല ഈ കള്ളന്‍. പുലര്‍ച്ചെ തന്നെ ഇയാള്‍ എഴുന്നേറ്റം. ബാത്ത്‌റൂമില്‍ എല്ലാം പോയി, കുളിച്ച് ഒരുങ്ങി വന്ന്, മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. അത് മാത്രമല്ല, സ്‌കൂളിന് അഭിവാദ്യം കൂടി ഇയാള്‍ അര്‍പ്പിച്ചു.

അതായത് പന്ത്രണ്ടര മണിക്ക് സ്‌കൂളില്‍ കയറിയ കള്ളന്‍ തിരിച്ചുപോകുന്നത് പുലര്‍ച്ചെ 4.50നാണ്. നാല് മണിക്കൂറില്‍ അധികം ഇയാള്‍ ഇവിടെ ചെലവിട്ടു. പോലീസ് സിസിടിവികള്‍ ക്യാമറകളെല്ലാം പരിശോധിച്ചു. ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് അടക്കം സ്‌കൂളിലെത്തിയിരുന്നു.

ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

a thief stole 2000 rs from a school but his antics captured in cctv makes everyone laughing

Story first published: Saturday, September 17, 2022, 23:20 [IST]Source link

Facebook Comments Box
error: Content is protected !!