എംജി റോഡിലെ ആ പ്രശ്‌നം തീര്‍ന്നു; കാനകളിലെ ചെളി ഇനി നിരന്തരം കോരും, പണി തുടങ്ങി

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

കൊച്ചി: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായക തീരുമാനം. ഇനി മുതല്‍ കാനകളിലെ ചെളികോരലും വൃത്തിയാക്കലുമെല്ലാം സ്ഥിരമായി നടക്കും. തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവുമെല്ലാം കൊച്ചി നഗരത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഓടികളും കാനകളും അടഞ്ഞ് കിടക്കുന്നത് കൊണ്ട് വെള്ളം പോകാന്‍ വഴിയില്ലെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് പലയിടത്തും തുടര്‍ന്നത് ഇക്കാരണത്താലായിരുന്നു. ഇതാണ് കൊച്ചി കോര്‍പ്പറേഷന്‍ ഗൗരവത്തോടെ കണ്ടിരുന്നത്. ഇത് പരിഹരിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

കാനകളിലെ ചെളിയും മാലിന്യവും യഥാസമയം നീക്കം ചെയ്യുന്നതിലൂടെ വെള്ളക്കെട്ട് ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ തവണയും മഴക്കാലത്തിന് മുമ്പാണ് കാനകള്‍ സാധാരണയായി വൃത്തിയാക്കാറുള്ളത്. ഇതുകൊണ്ട് കാര്യമില്ലാതെ വരികയായിരുന്നു.

സച്ചിനെ വെട്ടി ഗെലോട്ട്? എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച, രാഹുലിനെ കാണാന്‍ കേരളത്തിലേക്ക്!!സച്ചിനെ വെട്ടി ഗെലോട്ട്? എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച, രാഹുലിനെ കാണാന്‍ കേരളത്തിലേക്ക്!!

നിരന്തരം വൃത്തിയാക്കുന്നതിലൂടെ വെള്ളത്തിന് ഒഴുകി പോകാനുള്ള സ്ഥലം ലഭിക്കും. ഇത് പ്രശ്‌നങ്ങളില്‍ നല്ലൊരു ഭാഗവും പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എംജി റോഡില്‍ ഇതിന് വേണ്ട പണികള്‍ ആരംഭിച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ലാബുകളാണ് എംജി റോഡില്‍ കാനകള്‍ വൃത്തിയാക്കുന്നതിനിടെ ഒരിടത്ത് നിന്ന് കണ്ടെത്തിയത്.

ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍

ചിലയിടത്ത് മണ്ണ് കൊണ്ട് നിറഞ്ഞ് കിടക്കുകയായിരുന്നു ഓടകള്‍. എറണാകുളം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത്, എന്നീ ഡിവിഷനുകളിലെ കാനകളാണ് ആദ്യം വൃത്തിയാക്കിയതെന്ന് മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി വെള്ളക്കെട്ടുകള്‍ ഉണ്ടാവുന്നതില്‍ ജനങ്ങളില്‍ നിന്ന് തന്നെ വലിയ തോതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

ഇനിയും ഇത് തുടര്‍ന്നാല്‍ തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് കോര്‍പ്പറേഷന്‍ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ തുടങ്ങിയത്. പ്രായോഗികമായി എങ്ങനെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാമെന്നാണ് കോര്‍പ്പറേഷന്‍ ആലോചിച്ചത്.

ടെന്‍ഡര്‍ കാലതാമസമില്ലാതെ ഏറ്റവും മികച്ചയാളുടെ മേല്‍നോട്ടത്തില്‍ ഇനി വൃത്തിയാക്കലുണ്ടാവും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കൗണ്‍സിലര്‍, എന്നിവരുടെ മേല്‍നോട്ടമുണ്ടാകും. കാനകളില്‍ നിന്ന് കോരിയെടുക്കുന്ന ചെളി നിക്ഷേപിക്കാനുള്ള ഇടവും കണ്ടെത്തും.

അതിനുള്ള ചെലവ് എത്രയാണെന്നും പരിശോധിക്കും. അതേസമയം പതിനെട്ട് ഡിവിഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കാനകള്‍ വൃത്തിയാക്കുന്നത് തുടരും. ഇതിന് സേഷം മറ്റ് ഡിവിഷനുകളിലേക്ക് കടക്കും. ഇവിടത്തെ കണക്കാണ് അവിടെയും കണക്കാക്കുക.

60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി

English summary

kochi corporation starts cleaning drainages in mg road and other areas

Story first published: Wednesday, September 21, 2022, 6:45 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!