മുഹമ്മദ് നവാസ്
പാകിസ്താന്‍ ടീമില്‍ നിന്ന് വേണ്ടത്ര ആരും ശ്രദ്ധിക്കാതെ പോകുന്ന താരങ്ങളിലൊരാളാണ് മുഹമ്മദ് നവാസ്. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ അപകടകാരിയായ താരങ്ങളിലൊരാളാണ് നവാസ്. 48 ടി20യില്‍ നിന്ന് 44 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 7.38 ആണ് ഇക്കോണമി. 28കാരനായ താരം 136.12 സ്‌ട്രൈക്കറേറ്റ് ബാറ്റിങ്ങിലുള്ള താരങ്ങളിലൊരാളാണ്. മധ്യനിരയില്‍ അപ്രതീക്ഷിത ഇന്നിങ്‌സ് കാഴ്ചവെച്ച് ഞെട്ടിക്കാന്‍ കഴിവുള്ളവനാണ് നവാസ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ ഗംഭീര ബാറ്റിങ് കാഴ്ചവെക്കാനും നവാസിന് സാധിച്ചു. പാക് ടീമിലെ എക്‌സ് ഫാക്ടറാണ് നവാസ്.
ലോക്കി ഫെര്‍ഗൂസന്‍
ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനെയും എക്‌സ് ഫാക്ടറെന്ന് വിളിക്കാം. അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ് ലോക്കി ഫെര്‍ഗൂസന്‍. 150ന് മുകളില്‍ തുടര്‍ച്ചയായി വേഗം കണ്ടെത്താന്‍ ലോക്കിക്കാവും. 21 മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ ലോക്കി വീഴ്ത്തിയിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ 9 മത്സരത്തില്‍ നിന്ന് 21 വിക്കറ്റ് നേടാന്‍ ലോക്കിക്ക് സാധിച്ചിരുന്നു. ഓസീസ് സാഹചര്യത്തില്‍ പേസും ബൗണ്‍സും ഉള്ളതിനാല്‍ ഫെര്‍ഗൂസന്റെ ബൗളിങ് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.
ലിയാം ലിവിങ്സ്റ്റണ്‍
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് ലിയാം ലിവിങ്സ്റ്റണ്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അവസാന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി 14 മത്സരത്തില്‍ നിന്ന് 437 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ നേടിയത്. അതും 182ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. 29കാരനായ താരം 23 ടി20യില്‍ നിന്ന് 368 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 152.06. ഓസീസിലെ വലിയ മൈതാനങ്ങളിലും അനായാസം സിക്‌സര്‍ നേടാന്‍ കഴിവുള്ള താരമാണ് ലിവിങ്‌സ്റ്റണ്‍.
ടിം ഡേവിഡ്
ഓസ്‌ട്രേലിയയുടെ യുവ താരമാണ് ടിം ഡേവിഡ്. ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിനൊപ്പം വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിക്കാന്‍ ടിം ഡേവിഡിനായിട്ടുണ്ട്. 26കാരനായ താരം മധ്യനിരയില്‍ വമ്പനടി നടത്തുന്നവനാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്. ഉയര്‍ന്ന കായിക ക്ഷമതയുള്ള ടിം ഡേവിഡ് ഇത്തവണ എല്ലാ ബൗളര്‍മാര്‍ക്കും വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതകളേറെ.
സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ സൂര്യകുമാര്‍ യാദവാണ്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിവുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനുള്ള കഴിവാണ് സൂര്യകുമാറിനെ വ്യത്യസ്തനാക്കുന്നത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാനാവും. കൂടാതെ ഏത് തരം ഷോട്ടും അനായാസം വഴങ്ങുന്ന താരമാണ് സൂര്യ. ഇന്ത്യന്‍ നിരയില്‍ എതിരാളികള്‍ ഏറ്റവും ഭയക്കുന്ന താരം സൂര്യകുമാര്‍ യാദവാണ്. എക്‌സ് ഫാക്ടറെന്ന് തന്നെ സൂര്യയെ വിശേഷിപ്പിക്കാം.