മന്ത്രി വീണ ജോര്‍ജിനെതിരെ കേസ്: കള്ളക്കേസ് എടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ക്രൈം നന്ദകുമാര്‍

Spread the loveകൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്. ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ കള്ളക്കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പോലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പോലീസാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ തന്റെ പരാതിയില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ച് എറണാകുളം എസിജഎം കോടതിയെ നന്ദകുമാര്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് മന്ത്രി അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്.

നേരത്തെ മന്ത്രി വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലായിരുന്നു നേരത്തെ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.

അതേസമയം സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസില്‍ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribedSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!