ക്വാൻഡ് സ്മോൾ കാപ് ഫണ്ട്
ക്വാൻഡ് മ്യൂച്വൽ ഫണ്ട് ഹൗസിൽ നിന്ന് 2013 ൽ പുറത്തിറക്കിയ ഫണ്ടാണ്. ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട്. ഫണ്ടിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റ് 2206.57 കോടി രൂപയാണ്. ഡയറക്ട് പ്ലാനിന്റെ ഒക്‌ടോബര്‍ 19 നുള്ള നെറ്റ് അസറ്റ് വാല്യു 142.151 രൂപയാണ്. 0.62 ശതമാനമാണ് ചെലവ് അനുപാതാം.
5,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. എസ്‌ഐപി ചെയ്യാന്‍ 1,000 രൂപ മതിയാകും. നിക്ഷേപം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനപള്ളില്‍ പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും.
ആദായം
ഓഹരി വിപണിയിൽ തന്നെ ഏറ്റവും നഷ്ട സാധ്യതയുള്ള ഫണ്ടുകളിലൊന്നാണ് സ്‌മോള്‍ കാപ് ഫണ്ടുകൾ. എന്നാൽ വേഗത്തിൽ ലാഭം തരുന്നതിലും ഇവ മുന്നിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 12.18 ശതമാനം ആദായം ക്വാൻഡ് സ്മോൾ കാപ് ഫണ്ട് നൽകി. 2 വര്‍ഷത്തിനിടെ 52.45 ശതമാന ആദായമാണ് ഫണ്ട് നല്‍കിയത്. അതേസമയം ഈ വിഭാഗത്തിലെ ശരാശരി വളര്‍ച്ച 44 ശതമാനമാണ്. അഞ്ച് വര്‍ഷത്തിനിടെ 22.45 ശതമാനമാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ടിന്റെ ആദായം.
മൂന്ന് വർഷം കൊണ്ട് ഇരട്ടി
മൂന്ന് വര്‍ഷത്തിനിടെ 52.55 ശതമാനം വളര്‍ച്ചയാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട് നേടിയത്. സ്‌മോള്‍ കാപ് ഫണ്ടുകളുടെ ശരാശരി ആദായം 31.65 ളശതമാനമായിരുന്നു. നിക്ഷേപകന് മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയാക്കിയ നല്‍കിയ ഫണ്ട് കൂടിയാണ് ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട്.
10,000 രൂപ മാസം എസ്‌ഐപി വഴി മൂന്ന് വര്‍ഷം നിക്ഷേപിച്ചൊരാള്‍ക്ക് 7.35 ലക്ഷം രൂപയാണ് ലഭിച്ചത്. 3.60 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇരട്ടിയായത്.
പോർട്ട്ഫോളിയോ
ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ടിന്റെ 97.40 ശതമാനം നിക്ഷേപവും ആഭ്യന്തര ഇക്വിറ്റികളിലാണ്, ഇതില്‍ 63.25 ശതമാനം സ്‌മോള്‍ കാപ് ഓഹരികളിലും 21.27 ശതമാനം ലാര്‍ജ്കാപ് കമ്പനികളിലും 3.85 ശതമാനം മിഡ്കാപ് കമ്പനികളിലുമാണ്.
ഐടിസി, അംബുജ സിമന്റ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെലവപേഴ്‌സ്, ഇന്ത്യ സിമന്റ്‌സ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍സ ആര്‍ബിഎല്‍ ബാങ്ക്, പതഞ്ജലി എന്നിവയാണ്. നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട്, ഐഡിബിഐ സ്മോൾ കാപ് ഫണ്ട്, കാനറ റെബെക്കോ സ്മോൾ കാപ് ഫണ്ട്, തുടങ്ങിയവയാണ് സ്മോൾ കാപ് വിഭാഗത്തിലെ മറ്റു പ്രധാന ഫണ്ടുകൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.