‘അപ്പാ ഐ തിങ്ക് യു ആർ ഫേമസ്’; താൻ ആരാണെന്ന് മോൾക്ക് അറിയില്ലെന്ന് നിവിൻ; മക്കളെ കുറിച്ച് താരം പറയുന്നു

Spread the love


Thank you for reading this post, don't forget to subscribe!

Also Read: ‘ശരീരം കാണിക്കുന്ന വേഷങ്ങൾ ഞാൻ ചെയ്യില്ല; ഭർത്താവിന്റെ അടികൊള്ളുന്ന ഭാര്യയുടെ വേഷം നിരസിച്ചിട്ടുണ്ട്’

യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ എത്തിയ നിവിൻ പോളി എന്ന നടന്റെ ഭീകര വളർച്ചയാണ് പിന്നീട് മലയാള സിനിമ കണ്ടത്. നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലുൾപ്പെടെ അറിയപ്പെടുന്ന നടനായി നിവിൻ മാറി. എല്ലാ ഭാഷകളിലും നിവിന് ആരാധകരുണ്ടായി.

പടവെട്ട്, സാറ്റർഡേ നൈറ്റ്, തുറമുഖം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ പടവെട്ട് വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആയിരുന്നു നിവിൻ പോളി. നിരവധി അഭിമുഖങ്ങളാണ് നിവിൻ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. മിർച്ചി മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ നിവിൻ തന്റെ മക്കളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്.

ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിന്റെ വിജയത്തിന് പിന്നാലെയാണ് നിവിൻ പോളി വിവാഹിതനാകുന്നത്. 2010 ഓഗസ്റ്റിലാണ് താരം പ്രണയിനി റിന്ന ജോയ്യെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. ദാവീദ് പോളി, റോസ് ട്രീസ പോളി എന്നിങ്ങനെയാണ് മക്കളുടെ പേര്. ദാദ എന്ന് വിളിക്കുന്ന ദാവീദ് ആണ് മൂത്തയാൾ റോസ് ആണ് ഇളയത്. റോസിന് താൻ ശരിക്കും ആരാണ് എന്താണ് ചെയ്യുന്നത് എന്നൊന്നും അറിയില്ലെന്നാണ് നിവിൻ പോളി പറഞ്ഞത്. നിവിൻ ഒരു ബിഗ് സ്റ്റാർ ആണെന്ന് മകൾക്ക് അറിയാമോ എന്ന ചോദ്യത്തിന് ആയിരുന്നു താരത്തിന്റെ മറുപടി. നിവിന്റെ വാക്കുകൾ ഇങ്ങനെ.

Also Read: വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രം; റിച്ച ഛദ്ദ നിറവയർ മറച്ചു പിടിക്കുന്നതാണോ!, ആരാധകർ ചോദിക്കുന്നു

‘അങ്ങനെ തിരിച്ചറിയുന്ന ഘട്ടം ആയിട്ടില്ലെന്ന് തോന്നുന്നു. എന്താണ് കാരണം എന്നൊന്നും മനസിലായിട്ടില്ല. എന്തോ ആണെന്ന് മാത്രം അറിയാ. കഴിഞ്ഞ ദിവസം ഞങ്ങൾ പുറത്ത് പോയപ്പോൾ പടവെട്ടിന്റെ ഫോട്ടോ കണ്ടിട്ട്, ‘ദേ അപ്പ’ എന്ന് പറയുന്നുണ്ടായിരുന്നു. പിന്നെ ആരെങ്കിലും ഒക്കെ ഫോട്ടോ എടുക്കാൻ വരുമ്പോൾ മാറി നിന്നിട്ട് ഇവൾ ഇങ്ങനെ നോക്കും. ഒരു ദിവസം കാറിൽ ചെന്നിട്ട് ഞാൻ ചോദിച്ചു, എന്തിനാ അവർ ഫോട്ടോ എടുക്കുന്നെന്ന്,’,

‘അപ്പോൾ അവൾ പറഞ്ഞു, ഐ തിങ്ക് യു ആർ ഫേമസ്. അതുകൊണ്ട് ആയിരിക്കുമല്ലോ. ഞങ്ങളുടെ ആരുടേയും എടുക്കുന്നില്ലല്ലോ. ഫേമസ് ആണെന്ന് എന്റെ ഫ്രണ്ട്സ് പറയുന്നുണ്ട്. ‘യുവർ ഫാദർ ഈസ് ഫേമസ് എന്ന്’ (ചിരിക്കുന്നു). സിനിമയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ അവൾക്ക് അങ്ങനെ അറിയില്ല. ദാദയ്ക്ക് പിന്നെ അറിയാം ഞാൻ സിനിമയിൽ ആണെന്ന്. ആളുകൾ ഫോട്ടോ എടുക്കാൻ ഒക്കെ വരുമ്പോൾ ഇവന് ഒരു ചിരിയാണ്. നാണമൊക്കെ വരുന്നത് കാണാം,’ നിവിൻ പറഞ്ഞു.

കുട്ടികളെ നോക്കൽ താൻ എന്ജോയ് ചെയ്യുന്ന കാര്യമാണെന്നും കുട്ടികളുടെ സ്ട്രിക്ക്റ്റ് അല്ലാത്ത അച്ഛൻ ആണെന്നും നിവിൻ പറയുന്നുണ്ട്. ഷൂട്ടിന് പോകുമ്പോൾ കാണാതാകുമ്പോൾ മക്കൾക്ക് പരാതിയാണ്. എന്നാൽ എന്തെങ്കിലും ടോയ്‌സോ ഗിഫ്റ്റോ ഒക്കെ ആയിട്ടാണ് വരുന്നെങ്കിൽ ആ പൊക്കോ. എന്ന് പറയുമെന്നും നിവിൻ പറയുന്നുണ്ട്.

മകൾ ടെറർ ആണെന്നും താരം പറയുന്നു. ഭീഷണി പെടുത്തി ഗെയിം ഒക്കെ കാളിപ്പിക്കും. സ്ക്രിപ്റ്റ് ഒന്നും വായിക്കാൻ സമ്മതിക്കില്ല. മക്കൾ സ്‌കൂളിൽ പോകുമ്പോഴോ അവർ ഉള്ളപ്പോൾ ഓഫീസിലോ ഇരുന്നാണ് സ്ക്രിപ്റ്റ് വായിക്കുക എന്നും നിവിൻ പറയുന്നു.Source link

Facebook Comments Box
error: Content is protected !!