ഇന്ത്യ കിരീടം നേടും
പരിക്ക് ഇന്ത്യയെ നന്നായി തളര്‍ത്തുന്നുണ്ട്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ തുടങ്ങി പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളുടെ അഭാവം ഇന്ത്യക്കൊപ്പമുണ്ട്. ഇത് ഇന്ത്യയുടെ ലോകകപ്പിലെ മുന്നേറ്റത്തെ ബാധിക്കുമോയെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നതാണ്. എന്നാല്‍ പരിക്ക് ഇന്ത്യയെ തളര്‍ത്തില്ലെന്നാണ് സഹീറിന്റെ വാദം.
‘തീര്‍ച്ചയായും ഞാന്‍ ഇന്ത്യക്കൊപ്പമാണുള്ളത്. ചില താരങ്ങളുടെ അഭാവം വസ്തുതയാണ്. ബുംറ പരിക്കേറ്റ് ഇത്തവണ ലോകകപ്പിനില്ല. ഇത് ബൗളിങ് നിരയെ ബാധിക്കും. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ കാട്ടുന്ന സ്ഥിരത കാണുമ്പോള്‍ ഇന്ത്യ എന്തായാലും ഫൈനല്‍ കളിക്കുമെന്നാണ് കരുതുന്നത്’- സഹീര്‍ ക്രിക് ബസിനോട് സംസാരിക്കവെ പറഞ്ഞു.
ഇന്ത്യക്ക് ബാറ്റിങ് കരുത്തേറെ
ഇത്തവണത്തെ ഇന്ത്യയുടെ ബൗളിങ് കരുത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവരെല്ലാമാണ് ഇന്ത്യയുടെ പേസ് നിരയിലെ പ്രധാനികള്‍. ഇതില്‍ മിക്കവരും മോശം ഇക്കോണമിയുള്ളവരാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇവരിലാരും പിശുക്കുകാട്ടാറില്ല. ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്കിനെ ആര് പിടിച്ചുകെട്ടുമെന്നതാണ് പ്രധാന ചോദ്യം.
എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് മറ്റെല്ലാ ടീമുകളെക്കാളും ഒരുപടി മുന്നിലാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. ഇവരില്‍ മിക്കവരും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്.
ഇംഗ്ലണ്ടിനും കിരീട സാധ്യത
സഹീര്‍ ഖാന്‍ ഇന്ത്യക്കൊപ്പം കൂടുതല്‍ കിരീട സാധ്യതയുള്ള ടീമായി തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിനെയാണ്. ഓസീസ് സാഹചര്യത്തോട് സമാനമായ പിച്ചാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ട് തന്നെ ഇത്തവണ ഇംഗ്ലണ്ടിനും കിരീട സാധ്യതകളേറെയാണെന്നാണ് സഹീറിന്റെ വിലയിരുത്തല്‍. ഇത്തവണ എല്ലാവരും ഭയക്കുന്ന എതിരാളികളാണ് ഇംഗ്ലണ്ട് എന്നതില്‍ സംശയമില്ല. മാച്ച് വിന്നര്‍മാരായ വമ്പന്മാരുടെ നിരയാണ് ഇംഗ്ലണ്ടിന്റേത്. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടില്‍ ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍ തുടങ്ങിയവരെയെല്ലാം എല്ലാവരും കരുതിത്തന്നെയാവും ഇറങ്ങുക.
ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല
ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ഓസീസ് സാഹചര്യം താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറും. ആദ്യ രണ്ട് സന്നാഹ മത്സരത്തില്‍ ഓരോ തോല്‍വിയും ജയവും നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കരുത്തുകാട്ടിയിരുന്നു. എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് രോഹിത് ശര്‍മയുടെ ഫോമാണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് മികവ് കാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം വന്‍ പരാജയമാവുന്നു.
ബൗളിങ് നിരയില്‍ ഇന്ത്യക്ക് ഡെത്ത് ഓവറില്‍ ആരെന്നതും വലിയ ചോദ്യമാണ്. ബുംറക്ക് പകരക്കാരനായി ഷമിയെത്തുമെങ്കിലും ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടുക പ്രയാസമാണെന്ന് പറയാം. ഷമിയുടെ പേസും ബൗണ്‍സും ഓസീസ് സാഹചര്യത്തില്‍ മികവ് കാട്ടാന്‍ കഴിയുന്നതാണെങ്കിലും പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണാം.