ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാറുള്ള താരമാണ് ജാസ്മിന്‍. ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം താരം കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ചോദ്യോത്തരങ്ങള്‍ക്ക് മറുപടിയുമായി എത്തിയ ജാസ്മിനോട് രസകരമായ കാര്യങ്ങളാണ് ആരാധകര്‍ ചോദിച്ചത്. അതിലൊന്ന് ബിഗ് ബോസ് ഷോ യില്‍ പോയി നടത്തിയ പ്രകടനങ്ങളെ കുറിച്ചോര്‍ത്ത് പശ്ചാതപിക്കുന്നുണ്ടോ എന്നതായിരുന്നു. ചോദ്യവും ചോദ്യത്തിനുള്ള മറുപടിയും ഇങ്ങനെയാണ്…
Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്
”ബിഗ് ബോസില്‍ ഓവറായി റിയാക്ട് ചെയ്തതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടോ?” എന്നായിരുന്നു ജാസ്മിന് വന്ന ചോദ്യങ്ങളില്‍ ശ്രദ്ധേയമായത്. ‘ഈ ചോദ്യത്തില്‍ തന്നെ ഒരു തിരുത്തുണ്ട്. ബിഗ് ബോസില്‍ ഞാനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ചിലപ്പോള്‍ നിങ്ങള്‍ക്കത് ഓവര്‍ റിയാക്ടായി തോന്നിയിട്ടുണ്ടാവാം. പക്ഷേ ബിഗ് ബോസില്‍ ഞാന്‍ ഞാനായിട്ടാണ് നിന്നത്. ബാക്കിയുള്ളവരെ നോക്കി ഞാന്‍ നിന്നിട്ടില്ല.
മറ്റുള്ളവര്‍ക്ക് എന്നെ ഇഷ്ടപ്പെടുന്ന രീതിയില്‍ നില്‍ക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. കാണുന്ന പ്രേക്ഷകര്‍ക്ക് ഇതിഷ്ടപ്പെടുമോന്ന് ചിന്തിച്ച് ഒരു ദിവസം പോലും ഞാനതിനകത്ത് നിന്നിട്ടില്ല. ഞാന്‍ ജെനുവിനായിരുന്നു, സത്യസന്ധമായിരുന്നു, അതിലൊരിക്കലും ഖേദിക്കുന്നില്ലെന്നും’, ജാസ്മിന്‍ വ്യക്തമാക്കുന്നു.
‘ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് ഷോ എന്താണെന്നോ ആര്‍മ്മി എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാനെന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മലയാളം പോലുമറിയാത്ത ഒരാളെ ഏല്‍പ്പിച്ചിട്ടാണ് പോയത്. ഓരോ ആഴ്ചയിലും എലിമിനേഷനില്‍ നിന്നും ഞാന്‍ കയറി കയറി വന്നു. എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഞാന്‍ പുറത്താവാതെ നിന്നത്. ഞാന്‍ ഈ ഷോ യിലേക്ക് വന്നതിന് ഒരു കാരണം ഉണ്ടായിരുന്നെന്നും’, ജാസ്മിന്‍ പറയുന്നു.
ബിഗ് ബോസിലൂടെ വലിയൊരു സൗഹൃദവലയം സ്ഥാപിച്ചെടുക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു. മോഡലായ നിമിഷയുമായിട്ടാണ് ഏറ്റവും അടുപ്പത്തിലായത്. ബിഗ് ബോസിന് ശേഷം ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തുകയും ഒരുമിച്ച് കൂടുന്നതും പതിവാണ്. ഇതിനിടയില്‍ ജാസ്മിന്റെ ക്യൂ ആന്‍ഡ് ഏ യില്‍ ചോദ്യവുമായി നിമിഷയും എത്തിയിരുന്നു.
‘താന്‍ ആശിച്ച് മോഹിച്ച് വാങ്ങിയ ചീസ് കേക്ക് ജാസ്മിന്‍ അടിച്ച് മാറ്റി കൊണ്ട് പോയെന്നാണ്’ നിമിഷ പറയുന്നത്. അതെനിക്ക് തിരിച്ച് അയച്ച് തരാനൊക്കെ നടി പറയുന്നുണ്ടെങ്കിലും താനത് ബാത്തറൂമില്‍ കളയുമെന്നായിരുന്നു ജാസ്മിന്റെ മറുപടി.