നായകന്‍ ബാബര്‍ അസം നേടിയ 68 റണ്‍സിന്റേയും മുഹമ്മദ് റിസ്വാന്‍ നേടിയ 79 റണ്‍സിന്റേയും കരുത്തിലായിരുന്നു പാക് വിജയം. രോഹിത് ശര്‍മയേയും കെഎല്‍ രാഹുലിനേയും വിരാട് കോഹ്ലിയേയും പുറത്താക്കി ഷഹീന്‍ അഫ്രീദി നേരത്തെ തന്നെ മത്സരത്തില്‍ പാക്കിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുത്തിരുന്നു. അതേസമയം ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോട് 23 റണ്‍സിന് പരാജയപ്പെട്ടതിന്റെ ക്ഷീണവുമായാണ് പാക്കിസ്ഥാന്‍ ലോകകപ്പിനെത്തുന്നത്.
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നത് ആറ് തവണയാണ്. ഈ ആറില്‍ നാല് തവണ വിജയം ഇന്ത്യയ്ക്കായിരന്നു. ഒരു തവണ മാത്രം പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ടൈ ആവുകയും തുടര്‍ന്ന് ബോള്‍ ഔട്ടിലൂടെ ഇന്ത്യ വിജയിക്കുകയുമായിരുന്നു. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നേടിയ ഉയര്‍ന്ന സ്‌കോര്‍ 157 റണ്‍സാണ്. പാക്കിസ്ഥാന്റേത് 152 റണ്‍സും.
കഴിഞ്ഞ ലോകകപ്പിന്റെ ക്ഷീണം അടുത്തൊന്നും ഇന്ത്യയ്ക്ക് മറക്കാനാകില്ല. പത്ത് വിക്കറ്റിന് പാക്കിസ്ഥാന്‍ ജയിച്ച മത്സരത്തില്‍ കളിയുടെ എല്ലാ മേഖലയിലും ബാബറും സംഘവും തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. ഷഹീന്‍ അഫ്രീദിയുടെ മാസ്മരിക പ്രകടനം കണ്ട മത്സരത്തില്‍ ഇന്ത്യയെ 151 റണ്‍സിന് പിടിച്ചു നിര്‍ത്തുകയായിരുന്നു പാക്കിസ്ഥാന്‍. മറുപടി ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ അനായാസം വിജയത്തിലെത്തി.
തന്റെ ആദ്യത്തെ ഏഴ് പന്തുകള്‍ക്കുള്ളില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയേയും കെഎല്‍ രാഹുലിനേയും പുറത്താക്കി ഷഹീന്‍ അഫ്രീദിയാണ് ആദ്യം ഇന്ത്യയെ പ്രഹരിച്ചത്. പിന്നാലെ അര്‍ധ സെഞ്ചുറിയുമായി വിരാട് കോഹ്ലി ചെറുത്തു നില്‍പ്പ് നടത്തി. പക്ഷെ വിരാടിനേയും പുറത്താക്കി ഷഹീന്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 57 റണ്‍സായിരുന്നു കോഹ്ലി നേടിയത്. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് പാക് ഓപ്പണര്‍മാര്‍ 17.5 ഓവറില്‍ മറി കടന്നു.
ഇത്തവണ പാക്കിസ്ഥാനെതിരെ തന്റെ ടീം നേരത്തെ തന്നെ റെഡിയാണെന്നാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. സന്നാഹ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്. ഒപ്പം ഇന്ത്യയുടെ പേരുകേട്ട മുന്‍ ബാറ്റര്‍മാരെല്ലാം ഫോമിലാണ്. വിരാട് കോഹ്ലിയും ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മധ്യ നിരയില്‍ ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെയായിരിക്കും ഞായറാഴ്ച രോഹിത് ഇറക്കുക എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയെ അലട്ടിയിരുന്നു പ്രധാന പ്രശ്‌നം ബൗളിംഗില്‍ ജസ്പ്രീത് ബുംറയുടെ അഭാവമായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഷമിയില്‍ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയാണ്. ഷമി തന്റെ പ്രകടനം തുടര്‍ന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബൗളിംഗില്‍ ആശ്രയിക്കാന്‍ മറ്റാരേയും നോക്കേണ്ടി വരില്ല. ഓസ്‌ട്രേലിയ്‌ക്കെതിരെ അവസാന ഓവര്‍ മാത്രമെറിഞ്ഞ ഷമി വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളായിരുന്നു. ആറ് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
ലോകകപ്പുകളില്‍ പാക്കിസ്ഥാന് തോല്‍ക്കില്ല എന്ന ശീലം കഴിഞ്ഞ തവണ ഇന്ത്യ കൈവിട്ടെങ്കിലും കണക്കില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. പക്ഷെ നിലവിലെ സാഹചര്യത്തില്‍ കരുത്തര്‍ പാക്കിസ്ഥാന്‍ ആണെന്നിരിക്കെ കണ്ണുംപൂട്ടി ഇന്ത്യ വിജയികളാകുമെന്നൊരു പ്രവചനം അസാധ്യമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ്, അതുകൊണ്ട് തന്നെ ശക്തമായൊരു പോരാട്ടം എന്തായാലും കാണാന്‍ സാധിക്കുമെന്നുറപ്പാണ്.