എന്തുകൊണ്ട് പ്രാധാന്യം ?
ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് വീണ്ടും ഉയര്‍ന്ന നിലവാരത്തിലേക്ക് അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്‍ക്കുന്ന അവസരങ്ങളിലും വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനോടൊപ്പം മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും.
ദീപക് ഫെര്‍ട്ടിലൈസര്‍
വിവിധതരം രാസപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ വന്‍കിട കമ്പനിയാണ് ദീപക് ഫെര്‍ട്ടിലൈസര്‍ & പെട്രോകെമിക്കല്‍സ് കോര്‍പറേഷന്‍. നിര്‍മാണത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിയന്ത്രിത സ്ഫോടനം നടത്താനുള്ള രാസവസ്തുക്കളും നിര്‍മിക്കുന്നുണ്ട്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 178 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ദീപക് ഫെര്‍ട്ടിലൈസര്‍ (BSE: 500645, NSE : DEEPAKFERT) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,024 രൂപയായിരുന്നു. ഇന്നലെ 1,038 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
ബിഎല്‍എസ് ഇന്റര്‍നാഷണല്‍
വിസ ആപ്ലിക്കേഷന്‍ ഔട്ട്സോഴ്സിങ് സേവന മേഖലയില്‍ ആഗോള തലത്തില്‍ ആദ്യ മൂന്ന് റാങ്കിനുള്ളില്‍ സ്ഥാനം നേടിയിട്ടുള്ള കമ്പനിയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍. 2022-ല്‍ ഇതുവരെയായി 250 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ഈ ഓഹരികള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ (BSE: 540073, NSE : BLS) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 329 രൂപയായിരുന്നു. ഇന്നലെ 332 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ഐടിസി
നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഐടിസി കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളാണുള്ളത്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ്. 100-ലധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 2022 വര്‍ഷത്തില്‍ ഇതുവരെയുള്ള കാലയളവിലായി 60 ശതമാനം നേട്ടമാണ് ഈ ലാര്‍ജ് കാപ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഐടിസി (BSE : 500875, NSE : ITC) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 349 രൂപയായിരുന്നു. ഇന്നലെ 350 രൂപയിലാണ് ഈ ബ്ലൂചിപ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഇഐഡി പാരി
പഞ്ചസാരയും ജൈവ ഉത്പന്നങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ഇഐഡി പാരി (ഇന്ത്യ) ലിമിറ്റഡ്. ചെടിയുടെ നീര് ഉപയോഗപ്പെടുത്തിയുള്ള കീടനാശിനികള്‍ നിര്‍മിക്കുന്നതില്‍ കമ്പനി ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്താണ്. 2022-ല്‍ ഇതുവരെയായി 45 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ഈ ഓഹരികള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഇഐഡി പാരി (BSE: 500125, NSE : EIDPARRY) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 639 രൂപയായിരുന്നു. ഇന്നലെ 662 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
മധ്യ ഭാരത് അഗ്രോ
കാര്‍ഷിക വളങ്ങളും വ്യവസായ മേഖലയിലേക്ക് ആവശ്യമായ വിവിധ രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് മധ്യ ഭാരത് അഗ്രോ പ്രോഡക്ട്‌സ് ലിമിറ്റഡ്. ഈ കമ്പനി ഒത്സ്വാള്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമാണ്. 2022 വര്‍ഷത്തില്‍ ഇതുവരെയുള്ള കാലയളവിലായി 205 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മധ്യ ഭാരത് അഗ്രോ (NSE : MBAPL) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 505 രൂപയായിരുന്നു. ഇന്നലെ 530 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
രാജ് റയോണ്‍
ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് രാജ് റയോണ്‍ ഇന്‍ഡസ്ട്രീസ് (നേരത്തെ രാജ് റയോണ്‍). പോളീസ്റ്റര്‍ ചിപ്‌സ്, പോളീസ്റ്റര്‍ നെയ്ത്തുനൂല്‍, ചണപ്പട്ട് സംസ്‌കരണം എന്നിവയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2022-ല്‍ ഇതുവരെയായി 10,062 ശതമാനമെന്ന സ്വപ്ന നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചട്ടുള്ളത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ രാജ് റയോണ്‍ ഇന്‍ഡസ്ട്രീസ് (BSE: 530699, NSE : RAJRILTD) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 20.95 രൂപയായിരുന്നു. ഇന്നലെ 21.35 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.