പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും എന്ന അധിക നേട്ടവും കമ്പനിക്കുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ച പെന്നി സ്റ്റോക്കിന്റെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
7എന്‍ആര്‍ റീട്ടെയില്‍
റെഡിമെയ്ഡ് തുണിത്തരങ്ങളും മറ്റ് ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുടേയും വ്യാപാരത്തിലും വിപണനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ചെറുകിട കമ്പനിയാണ് 7എന്‍ആര്‍ റീട്ടെയില്‍ ലിമിറ്റഡ്. 32 കോടിയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. പറയത്തക്ക കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം. അതേസമയം 1.37 രൂപയിലായിരുന്നു 7എന്‍ആര്‍ റീട്ടെയില്‍ ഓഹരിയുടെ ഇന്നലത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2.28 രൂപയും താഴ്ന്ന വില 0.95 രൂപയുമാണ്.
ഓഹരി വിശദാംശം
7എന്‍ആര്‍ റീട്ടെയില്‍ കമ്പനിയുടെ ഓഹരികളില്‍ 27 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ബാക്കി 73 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. 7എന്‍ആര്‍ റീട്ടെയിലിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 1.21 രൂപ നിരക്കിലും പിഇ അനുപാതം 46 മടങ്ങിലുമാണുള്ളത്. അതേസമയം ജൂണ്‍ പാദത്തില്‍ 7എന്‍ആര്‍ റീട്ടെയില്‍ (BSE : 540615) നേടിയ വരുമാനം 10.60 കോടിയും അറ്റാദായം 8 ലക്ഷം രൂപയുമാണ്. വരുമാനം വര്‍ധിച്ചെങ്കിലും അറ്റാദായത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
ബോണസ് ഓഹരി
കഴിഞ്ഞ ദിവസം ചേര്‍ന്ന 7എന്‍ആര്‍ റീട്ടെയില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്ക് 1:5 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിപ്പ്. അതായത്, കൈവശമുള്ള 5 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം.
ഇതിനായുള്ള എക്‌സ് ബോണസ് തീയതി വൈകാതെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടി പ്രഖ്യാപിക്കുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 10:1 അനുപാതത്തില്‍ ഓഹരിയുടെ വിഭജനം പൂര്‍ത്തിയാക്കിയിരുന്നു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
ശ്രദ്ധിക്കുക
പെന്നി ഓഹരികളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ ഇത്തരം കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്‍കാന്‍ സാധിക്കും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.