കൈലാസതീര്‍ത്ഥാടകന് നല്‍കിയ ഉറപ്പ് പാലിച്ചില്ല; സ്വാമി സന്ദീപാനന്ദഗിരിക്ക് ഒരു ലക്ഷം രൂപ പിഴ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കൈലാസ പരിക്രമണ യാത്രയില്‍ തീര്‍ത്ഥാടകന് ഉറപ്പ് നല്‍കിയ സേവനങ്ങള്‍ നല്‍കാത്തതിന് സ്വാമി സന്ദീപാന്ദഗിരിയ്ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഒരു ലക്ഷം രൂപ പിഴ വിധിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി.മോഹനകുമാരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി.

2011,2016 വര്‍ഷങ്ങളില്‍ സ്വാമി സന്ദീപാന്ദഗിരി സംഘടിപ്പിച്ച കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടന യാത്രയില്‍ മോഹനകുമാരന്‍ നായര്‍ പങ്കെടുത്തിരുന്നു. മൂന്ന് ദിവസത്തെ കൈലാസ പരിക്രമണമാണ് വാഗ്ദാനം ചെയ്തതെങ്കിലും രണ്ട് തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ തവണ പരിക്രമണം പൂര്‍ത്തിയാവാത്തതിനാലാണ് രണ്ടാം തവണയും പോയതെന്ന് പരാതിയില്‍ പറയുന്നു.

240000 രൂപ 2016ലെ യാത്രയ്ക്ക് ചെലവായിരുന്നു എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സന്ദീപാനന്ദഗിരി അധികമായി വാങ്ങിയ നാല്‍പ്പതിനായിരത്തോളം രൂപയുടെ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല.

പരാതിക്കാരന്‍റെ കൈലാസ യാത്ര പൂര്‍ത്തീകരിക്കാന്‍ സഹകരിക്കാത്തതിനാലും മാനസിക വിഷമം പരിഗണിച്ച് ഉപഭോക്തൃ കമ്മീഷന്‍ ഒരു ലക്ഷം രൂപ പരാതിക്കാരന്  സന്ദീപാനന്ദഗിരി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. കൂടാതെ കോടതി ചിലവായി 25000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു.

കമ്മീഷന്‍ അധ്യക്ഷന്‍ പി.വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി.ആര്‍ എന്നിവരാണ് ഉത്തരവിട്ടത്.

Published by:Arun krishna

First published:Source link

Facebook Comments Box
error: Content is protected !!