വമ്പന്‍ നിക്ഷേപകര്‍ വില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത 5 മിഡ് കാപ് ഓഹരികള്‍; നിങ്ങളുടെ കൈവശമുണ്ടോ?

Spread the love


എന്തുകൊണ്ട് പ്രാധാന്യം ?

സാധാരണ ഗതിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ വളരെ ദീര്‍ഘ കാലയളവിലേക്കായിരിക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുക. അതുകൊണ്ട് തന്നെ ഓഹരി വിലയിലും സ്ഥിരത കൈവരിക്കാന്‍ സഹായകമാകും. ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവും ഭാവി വളര്‍ച്ചാ സാധ്യതകളുമൊക്കെ ശാസ്ത്രീയമായി വിലയിരുത്തിട്ടാകും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുന്നത്. അതിനാല്‍ ഒരു കമ്പനിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമായി കണക്കാക്കാം.

ഇന്ത്യന്‍ ഹോട്ടല്‍സ്

ഇന്ത്യന്‍ ഹോട്ടല്‍സ്

115 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനി ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ്. ഇന്ത്യന്‍ ആതിഥേയത്വത്തിന്റെ മറുവാക്കായ ഇന്ത്യന്‍ ഹോട്ടല്‍സിന് കീഴില്‍ നാല് ബ്രാന്‍ഡുകളിലായി 20,000-ലധികം റൂമുകളുണ്ട്. താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ, എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളില്‍ ആഡംബരത്തിന്റെ വിവിധ ശ്രേണിയിലുള്ള ഹോട്ടലുകള്‍ നടത്തുന്നു. മുംബൈയിലെ താജ് മഹല്‍ പാലസ് ചരിത്രത്തില്‍ ഇടംപിടിച്ചതാണ്.

Also Read: പണി കിട്ടിയോ? ഏറെക്കാലം കാത്തുവെച്ച ഈ സ്‌മോള്‍ കാപ് ഓഹരി പൊറിഞ്ചു വിറ്റൊഴിവാക്കിAlso Read: പണി കിട്ടിയോ? ഏറെക്കാലം കാത്തുവെച്ച ഈ സ്‌മോള്‍ കാപ് ഓഹരി പൊറിഞ്ചു വിറ്റൊഴിവാക്കി

ഓഹരി വിശദാംശം

കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം നീക്കിയതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നത് ഇന്ത്യന്‍ ഹോട്ടല്‍സിന് (BSE: 500850, NSE : INDHOTEL) ഗുണകരമാകുന്നു. ഇതിനോടൊപ്പം അധിക ബാധ്യതകളില്ലാതെ കരാര്‍ അടിസ്ഥാനത്തിലൂടെ റൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നോക്കുന്നതും അവകാശ ഓഹരിയിലൂടെയും യോഗ്യതയുള്ള വമ്പന്‍ നിക്ഷേപകരില്‍ നിന്നും 4,000 കോടിയുടെ ഫണ്ട് സമാഹരിക്കുന്നതും കമ്പനിയുടെ അനുകൂല ഘടകങ്ങളാണ്.

അതേസമയം ഇന്നലെ 314 രൂപയിലായിരുന്നു ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 349 രൂപയും താഴ്ന്ന വില 171 രൂപയുമാണ്.

ഭാരത് ഇലക്ട്രോണിക്സ്

ഭാരത് ഇലക്ട്രോണിക്സ്

രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു. വരുമാനത്തിന്റെ 7.5 ശതമാനം ഭാരത് ഇലക്ട്രോണിക്സ് (BSE: 500049, NSE : BEL) ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു.

മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി കരാറുകള്‍ ലഭിക്കുന്നതും വമ്പന്‍ വൈവിധ്യവത്കരണ പദ്ധതികളും കമ്പനിയുടെ ഭാവി വരുമാനം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം സാങ്കേതിക നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി ആഗോള പ്രതിരോധ സ്ഥാപനങ്ങളുമായും ധാരണയിലെത്തിയതും നേട്ടമാകും. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഭാരത് ഇലക്ട്രോണിക്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.37 ശതമാനമാണെന്നതും ശ്രദ്ധേയം.

അതേസമയം ഇന്നലെ 108 രൂപയിലായിരുന്നു ഭാരത് ഇലക്ട്രോണിക്‌സ് ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 115 രൂപയും താഴ്ന്ന വില 61 രൂപയുമാണ്.

ടിവിഎസ് മോട്ടോര്‍

ടിവിഎസ് മോട്ടോര്‍

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, മുചക്ര വാഹനവും അനുബന്ധ ഉപകരണങ്ങഴും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ്. ഇതിനോടകം വൈദ്യുത വാഹനങ്ങളുടെ വിഭാഗത്തിലേക്ക് ശക്തമായി കടന്നതും ഗവേഷണ, വികസന മേഖലയിലുള്ള സഹകരണത്തിന് ആഗോള വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂവുമായി ധാരണയിലെത്തിയതും ടിവിഎസിന് അനുകൂല ഘടകങ്ങളാണ്.

വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ അള്‍ട്രവയലറ്റില്‍ നിക്ഷേപം നടത്തിയതും ശ്രദ്ധേയമാണ്. അതേസമയം ഇന്നലെ 1,142 രൂപയിലായിരുന്നു ടിവിഎസ് മോട്ടോര്‍ (BSE: 532343, NSE : TVSMOTOR) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,177 രൂപയും താഴ്ന്ന വില 513 രൂപയുമാണ്.

കമ്മിന്‍സ് ഇന്ത്യ

കമ്മിന്‍സ് ഇന്ത്യ

അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിന്‍ നിര്‍മാണ കമ്പനിയുടെ രാജ്യത്തെ ഉപകമ്പനിയാണ് കമ്മിന്‍സ് ഇന്ത്യ. ഡീസല്‍/ ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, അനുബന്ധ ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുകയും ഇവയുടെ വില്‍പനാന്തര സേവനങ്ങളും നല്‍കുന്നു. ഇന്ത്യയില്‍ നിന്നും യുഎസ്, യുകെ, മെക്സികോ, ചൈന എന്നിവിടങ്ങളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.

അതേസമയം ഇന്നലെ 1,211 രൂപയിലായിരുന്നു കമ്മിന്‍സ് ഇന്ത്യ (BSE: 500480, NSE : CUMMINSIND) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,289 രൂപയും താഴ്ന്ന വില 842 രൂപയുമാണ്.

സോണ ബിഎല്‍ഡബ്ല്യൂ

സോണ ബിഎല്‍ഡബ്ല്യൂ

വാഹന സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഇന്ത്യന്‍ കമ്പനിയാണ് സോണ ബില്‍ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിങ്‌സ് (BSE: 543300, NSE : SONACOMS). വാഹന നിര്‍മാണ മേഖലയിലെ എന്‍ജിനീയറിങ് സംവിധാനങ്ങളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഡിഫറെന്‍ഷ്യല്‍ അസംബ്ലീസ്, ഗീയര്‍, മൈക്രോ-ഹൈബ്രിഡ് മോട്ടോറുകള്‍, ബിഎസ്ജി സിസ്റ്റംസ്, എല്ലാ വിഭാഗം വാഹനങ്ങളിലേയും ഇവി ട്രാക്ഷന്‍ മോട്ടോറുകള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍.

Also Read: കഴിഞ്ഞ ദീപാവലിക്ക് ശേഷം 50% കുതിച്ചുയര്‍ന്ന 4 ടാറ്റ ഓഹരികള്‍; ഇനിയും മുന്നേറുമോ?Also Read: കഴിഞ്ഞ ദീപാവലിക്ക് ശേഷം 50% കുതിച്ചുയര്‍ന്ന 4 ടാറ്റ ഓഹരികള്‍; ഇനിയും മുന്നേറുമോ?

സോഫ്റ്റ്‌വെയര്‍

വിവിധ സോഫ്റ്റ്‌വെയര്‍ സേവനങ്ങളും നല്‍കുന്നു. 2019-ല്‍ കോംസ്റ്റാര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജീസിനെ ഏറ്റെടുത്തു. ഇപ്പോള്‍ ഇരു കമ്പനികളുടേയും ലയന നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ സോണ ബിഎല്‍ഡബ്ല്യൂവിന്റെ വിറ്റുവരവില്‍ 36 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 47 ശതമാനവും അറ്റാദായത്തില്‍ 47 ശതമാനം വീതവും സംയോജിത വളര്‍ച്ച രേഖപ്പെടുത്തുന്നു.

അതേസമയം ഇന്നലെ 484 രൂപയിലായിരുന്നു സോണ ബിഎല്‍ഡബ്ല്യൂ ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 840 രൂപയും താഴ്ന്ന വില 453 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!