Kalluvathukal Hoonch Tragedy : കല്ലുവാതുക്കൽ മദ്യ ദുരന്ത കേസ്; പ്രതി മണിച്ചൻ 22 വർഷങ്ങൾക്ക് ജയിൽ മോചിതനായി

Spread the love


കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ പ്രതി മണിച്ചൻ ഇന്ന്,  ഒക്ടോബർ 21 ന് ജയിൽ മോചിതനായി. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് മണിച്ചൻ കഴിഞ്ഞിരുന്നത്. ബുധനാഴ്ചയാണ്  സുപ്രീംകോടതി മണിച്ചന്റെ ശിക്ഷ റദ്ദാക്കി ഉത്തരവ് ഇറക്കിയത്. എന്നാൽ ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതിനെ തുടർന്ന് ജയിൽ മോചിതനാകാൻ വൈകുകയായിരുന്നു. ജയിൽ മോചിതനായതിൽ സന്തോഷം ഉണ്ടെന്നും പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും മണിച്ചൻ പ്രതികരിച്ചു.

കൃത്യം 22 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടാകുന്നത്. 2000 ഒക്ടോബർ 21 ന് നടന്ന വ്യാജമദ്യദുരന്തത്തിൽ 31 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൂടാതെ, ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.  വീട്ടിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ കാരണമായത്. കേസിൽ മണിച്ചനും കൂട്ടുപ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ രണ്ട് നൂറ്റാണ്ടിലേറെ തടവ് പൂർത്തിയാക്കി. ഇയാളുടെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു. 

ALSO READ: കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചന് മോചനം; 20 ലക്ഷം പിഴയൊടുക്കണം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരിക്കഞ്ഞി വിറ്റായിരുന്നു ചന്ദ്രനെന്ന അബ്കാരി വ്യാപാരിയായ മണിച്ചൻ്റെ ജീവിതത്തുടക്കം. പണ്ടകശാല സ്വദേശിയായ ഇയാൾ പിന്നീട് വ്യാജവാറ്റിനിടെ ഒരിക്കൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഉദ്യോഗസ്ഥരുടെ പിടിയിലായ മണിച്ചൻ ജാമ്യത്തിലിറങ്ങിയ ശേഷവും വാറ്റ് തുടരുകയായിരുന്നു. സ്പിരിറ്റ് കച്ചവടക്കാരും നഗരത്തിലെ പ്രമാണിമാരുമായി നല്ല ബന്ധം സ്ഥാപിച്ചു. 

2004 ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രിയായിരിക്കെ ചാരായം നിരോധിച്ചതോടെ കള്ള്ഷാപ്പ് ലേലത്തിലേക്ക് നീങ്ങി. ആദ്യം ചിറയിൻകീഴ് കേന്ദ്രീകരിച്ചും പിന്നീട്, വാമനപുരം, വർക്കല മേഖലകൾ കേന്ദ്രീകരിച്ചും വ്യാജവാറ്റും ചാരായ വിൽപ്പനയും നടത്തി. മണിച്ചൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്ക് പുറമേ രാഷ്ട്രീയക്കാരെയും മണിച്ചനും സഹോദരങ്ങളും അന്നേ കൈക്കലാക്കിയിരുന്നു. ഇത്തരക്കാരുമായി സൗഹൃദ ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു വ്യക്തിപരമായ അടുപ്പം നിലനിർത്തിയിരുന്നത്. അത് ചാരായവും മദ്യവും ഉൾപ്പടെയുള്ള പലവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തു.

അതിർത്തികൾ കടന്ന് വ്യാപകമായ തരത്തിൽ സ്പിരിറ്റൊഴുകി. നിയന്ത്രിക്കാൻ ആരുമില്ല. ഉദ്യോഗസ്ഥർ പിടികൂടിയാൽ പോലും ഉന്നത സ്വാധീന ബന്ധം ഉപയോഗിച്ച് രക്ഷപ്പെടുന്നു. തിരുവനന്തപുരം റെയ്ഞ്ചിൽ ആളുകളുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം നടന്ന വിഷമദ്യ ദുരന്തത്തിനിടെ ഒരു ഘട്ടത്തിൽ മണിച്ചൻ നിൽക്കക്കള്ളിയില്ലാതെ ഒളിവിൽ പോകുന്നു. ഒളിവിൽ പോയ ഇയാൾ ശത്രുപക്ഷത്ത് നിൽക്കുന്നവർക്കെതിരെ ഗൂഡാലോചന ആരോപിച്ച് രംഗത്തെത്തിയതും അന്ന്  വാർത്ത തലക്കെട്ടുകളിൽ ഇടം പിടിച്ചിരുന്നു.

പിന്നീട്, മണിച്ചനെ പിടികൂടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ കാരണമായതെന്നും തെളിഞ്ഞു. കേസിൽ മണിച്ചനും കൂട്ടുപ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.  കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ രണ്ട് നൂറ്റാണ്ടിലേറെ തടവ് പൂർത്തിയാക്കി. ഇയാളുടെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!