‘ഒറ്റദിവസത്തെ അബദ്ധം പതിനായിരങ്ങള്‍ നഷ്ടമാക്കും’; ചിട്ടിയിൽ ചേർന്നവർ അറിയേണ്ട കാര്യങ്ങളിതാ

Spread the love


സാധാരണ ​ഗതിയിൽ ആവശ്യത്തിന് 1-2 വർഷം മുൻപ് തന്നെ ആവശ്യക്കാർ ചിട്ടിയിൽ ചേരുന്നതാണ് പതിവ്. 1 വർഷത്തിന് ശേഷം ലേലം വിളി ആരംഭിക്കുകയും ആവശ്യമായി സമയത്ത് ലാഭകരമായി ചിട്ടി വിളിച്ചെടുക്കാമെന്നതുമാണ് ഇതിന്റെ ​ഗുണം. ഇതോടൊപ്പം ചിട്ടിയിൽ ചേരുന്നൊരാൾ ശ്രദ്ധിക്കുന്ന പ്രധാന കാര്യമാണ് ചിട്ടിതുക ആവശ്യത്തിന് ഉപകരിക്കുമോ എന്നത്.

ഫോർമാൻസ് കമ്മീഷനും ലേല കിഴിവിനും ശേഷമുള്ള തുക ആവശ്യത്തിന് ഉപകരിക്കുമോ എന്നും മനസിലാക്കിയാണ് ചിട്ടിയിൽ ചേരേണ്ടത്. ചിട്ടിയിൽ ചേർന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭകമരമായി നടത്താം. 

Also Read: ചിട്ടിയിൽ എങ്ങനെ ‘ഭാവി ബാധ്യത’ മറികടക്കാം; എല്ലാ വസ്തുവും കെഎസ്എഫ്ഇയിൽ ജാമ്യമാണോ? വ്യവസ്ഥകളറിയാം

പ്രോക്സി

ചിട്ടി ലാഭത്തിൽ ലഭിക്കണണെന്ന് ആ​ഗ്രഹിക്കുന്നൊരാൾക്ക് പ്രോക്സ് ഉപകാരപ്പെടും. ഇതിനായി ആദ്യം എത്ര തുകയ്ക്ക് ചിട്ടി ലഭിക്കുന്നതാണ് ലാഭകരമെന്ന് കണക്കാക്കണം. ഈ തുക കണ്ടെത്തി, ആദ്യ ലേലത്തിന് മുന്‍പ് തന്നെ അത്രയും തുകയ്ക്ക് ചിട്ടി വിളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ചിട്ടിയുള്ള ശാഖയിൽ പ്രോക്‌സി നല്‍കണം.

ചിട്ടിയിൽ ചേർന്നയാളുടെ അഭാവത്തിൽ ചിട്ടി ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുന്നൊരു പ്രക്രിയയാണ് പ്രോക്സി. പ്രോക്സി നൽകി ഉറപ്പിക്കുന്നത് വഴി ചിട്ടി വിളിക്കാന്‍ ആളില്ലത്ത മാസത്തിൽ പ്രോക്സി പരി​ഗണിക്കും. ഇതുവഴി നേരത്തെ ചിട്ടി തുക ലഭിക്കാനുള്ള സാധ്യതയുണ്ട്.

Also Read: പൊളിച്ചു! നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കിയ സ്‌മോള്‍ കാപ് ഫണ്ട്; കൂട്ടത്തില്‍ ‘ഒറ്റയാന്‍’

മാസ അടവ് നേരത്തെ

ചിട്ടി ലേലം വിളിക്കുന്നതിന് മുൻപായി ചിട്ടി പണം അടയ്ക്കണമെന്നാണ് കണക്ക്. എന്നാൽ ചിട്ടിയിൽ ചേർന്നൊരാൾ ഒന്നോ രണ്ട് ദിവസം മുന്‍പ് പണമയ്ക്കണം. ഇതുവഉി മാസതവണ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാം. ഓൺലൈൻ വഴി പണം അടയ്ക്കുന്നവർ പണം അക്കൗണ്ടിൽ ക്രെഡിറ്റായെന്ന് ഉറപ്പാക്കണം. ഇത്തരത്തിൽ മാസ അടവ് മുടക്കാതിരിക്കുമ്പോൾ പ്രോക്‌സിയില്‍ നഷ്ടമാകില്ല. 

Also Read: മിന്നല്‍ വേഗത്തില്‍ പണം കയ്യിലെത്തുന്ന 3 ലക്ഷത്തിന്റെ റെ​ഗുലർ ചിട്ടി; വായ്പയേക്കാൾ ലാഭകരം; നോക്കുന്നോ

മാസ അടവ് മുടങ്ങിയാൽ

മാസ അടവ് മുടങ്ങിയാലാണ് ചിട്ടിയിൽ നിന്ന് നഷ്ടമുണ്ടാകുന്നത്. ചിട്ടി വിളിച്ചെടുത്തൊരാൾക്ക് മാസതവണ പൂർണമായും നഷ്ടപ്പെടും. ഉദാഹരണമായി 10,000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 5 ലക്ഷം രൂപയുടെ ചിട്ടി വിശദമാക്കാം.

7,500 രൂപ അടയ്‌ക്കേണ്ട മാസത്തില്‍ ചിട്ടി തീയതിക്ക് മുൻപ് അടവ് മുടങ്ങിയാൽ ചിട്ടി വിളിച്ചെടുത്തൊരാൾക്ക് ആ മാസം ലഭിക്കേണ്ട 2,500 രൂപ ലേല കിഴിവ് നഷ്ടപ്പെടും. 10,000 രൂപ ടയ്ക്കുന്നതിനൊപ്പം 12 ശതമാനം പിഴ പലിശയും നല്‍കേണ്ടി വരും.

വിളിക്കാത്ത ചിട്ടിയാണെങ്കില്‍ അതാത് മാസത്തെ ലേലത്തിലോ നറുക്കിലോ പങ്കെടുക്കാന്‍ സാധിക്കില്ല. ഇതോടൊപ്പം 9 ശതമാനം പിഴ പലിശ അടയ്ക്കുകയും വേണം. അതേസമയം വിളിച്ചെടുത്ത ചിട്ടി മൂന്ന് മാസം തുടർച്ചയായി അടവ് മുടങ്ങിയാൽ ചിട്ടി വരിക്കാരനെതിരെയും ജാമ്യക്കാരനെതിരെയും നടപടി ആരംഭിക്കും. തുടർച്ചയായ 6 മാസത്തിൽ കൂടുതൽ മുടങ്ങിയാലാണ് റിക്കവറി നടപടികൾ ആരംഭിക്കുന്നത്.

ലേലം വിളിക്കുന്നത്

ചിട്ടിയിൽ ചേർന്നൊരാൾ ആദ്യമാസം മുതല്‍ ചിട്ടിയില ലേലകിഴിവ് പരിശോധിക്കണം. എത്ര തുകയ്ക്കാണ് ചിട്ടി പോകുന്നതെന്ന് മനസിലാക്കി ഉടനെ പ്രോക്സി നൽകിയ തുകയിലേക്ക് എത്തുമോയെന്ന് വിലയിരുത്താം. ചിട്ടി ലേലത്തിൽ പങ്കെടുക്കുന്നൊരാൾ ആവശ്യത്തിന് രണ്ട് മാസം മുന്‍പെങ്കിലും ചിട്ടി ലേലത്തിൽ പിടിക്കണം. ലേലം കഴിഞ്ഞ തൊട്ടടുത്ത മാസമാണ് ചിട്ടി തുക ലഭിക്കുക. ഈടിൽ വരുന്ന പ്രശ്നമങ്ങൾ പരിഹരിക്കാനുള്ള സമയമായും രണ്ട് മാസം കണക്കാക്കാം.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!