‘എനിക്ക് പ്രൈവസി വേണമെന്ന് പറയും, പ്രായവ്യത്യാസമുള്ളതിനാൽ ഭയങ്കര സ്നേഹമാണ്’; അനിയത്തിയെ കുറിച്ച് മഡോണ!

Spread the love


Thank you for reading this post, don't forget to subscribe!

സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. എത്രയൊക്കെ സിനിമകൾ മഡോണ ചെയ്തിട്ടും ആളുകൾ താരത്തെ കാണുന്നത് പ്രേമത്തിലെ സെലിനായിട്ടാണ്. പ്രമേത്തിന് ശേഷം മഡോണയ്ക്ക് തമിഴിൽ നിന്നും അവസരങ്ങൾ വന്നു.

2016ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും ചിത്രത്തിൽ മഡോണയായിരുന്നു നായിക. വിജയ് സേതുപതിയായിരുന്നു നായകൻ. ശേഷം മലയാളത്തിൽ ദിലീപ് സിനിമ കിംഗ് ലയർ മോഡണ ചെയ്തു. ഇബ്ലിസ്, വൈറസ്, ബ്രദേഴ്സ് ഡെ, വാനം കൊട്ടട്ടും, ശ്യാം സിങ്ക റോയ് എന്നിവയാണ് മഡോണയുടേതായി റിലീസ് ചെയ്ത് ശ്രദ്ധനേടിയ മറ്റ് ചിത്രങ്ങൾ.

Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

അഭിനയത്തിൽ സജീവമാണെങ്കിലും പാട്ടിനോടാണ് മഡോണയ്ക്ക് എന്നും പ്രിയം. ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ.

‘അൽഫോൺസ് ചേട്ടനോട് ഇതേവരെ നന്ദി പറഞ്ഞിട്ടില്ല. മാത്രമല്ല പ്രേമം കഴിഞ്ഞ ശേഷം വലിയ കോൺടാക്ടുമില്ല. അദ്ദേഹം വളരെ തിരക്ക് പിടിച്ചും പല ജോലികളിൽ മുഴുകിയും നടക്കുകയായിരിക്കും.’

‘വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടല്ലോയെന്ന ചിന്തയിലാണ് വിളിക്കാത്തത്. സായ് പല്ലവിയെ ഞാൻ അടുത്തിടെ കണ്ടിരുന്നു. ശ്യാം സിങ്ക റോയിയയുടെ പ്രമോഷന് ഞങ്ങൾ ഒരുമിച്ചായിരുന്നു.’

‘അതുപോലെ തന്നെ മാരി 2വിലെ സായ് പല്ലവിയുടെ ഡാൻസ് എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ എനർജി ലോയായി ഇരിക്കുമ്പോൾ ആ ഡാൻസ് വെച്ച് കാണും. അത് എത്ര കണ്ടാലും മടുക്കില്ല. തമിഴ്നാട്ടിലെ ആളുകൾക്കാണ് സ്നേഹം കൂടുതൽ. അവർ ഭയങ്കര സ്നേഹിക്കലാണ്.’

‘എവിടെ കണ്ടാലും അക്കായെന്ന് വിളിച്ച് സംസാരിക്കും. കൊവിഡ് സമയത്ത് സെയ്ഫായി ഇരിക്കണമെന്നൊക്കെ പറഞ്ഞ് അവർ മെസേജ് അയക്കാറുണ്ടായിരുന്നു. മാത്രമല്ല അവർ അത് ഉള്ളിൽ നിന്നും കാണിക്കുന്ന സ്നേഹമാണെന്ന് നമുക്ക് മനസിലാകും.’

‘എനിക്കൊപ്പം സഹോദരിയായി എന്റെ അനിയത്തി അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അനിയത്തിക്ക് സിനിമാ മോഹങ്ങളില്ല. എന്നെ മേലാൽ ആ പരിപാടിക്ക് വിളിച്ചേക്കരുത് എന്നൊക്കെ പറയും. എനിക്ക് സെലിബ്രിറ്റി ലൈഫ് ഹാൻഡിൽ ചെയ്യാൻ പറ്റില്ല. എനിക്ക് എന്റെ പ്രൈവസി വേണം എന്നൊക്കെ അവൾ പറയും.’ ‌

‘നമ്മൾ തന്നെ ചെയ്തൊരു പരസ്യമായതുകൊണ്ടാണ് അനിയത്തി അതിൽ അഭിനയിച്ചത്. ഒരു പാട്ടും അവൾക്കൊപ്പം ‍ഞാൻ ചെയ്തിട്ടുണ്ട്. ചെറിയ പ്രായത്തിൽ അവൾ സിനിമയിലേക്ക് വരേണ്ടെന്നാണ് എന്റെ അഭിപ്രായം. വലുതായശേഷം അവൾ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. അവൾ ഭയങ്കര മെച്യുറാണ്.’

‘എനിക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അവളോട് പോയി സംസാരിക്കാൻ സാധിക്കും. സൊലൂഷൻ വരെ പറഞ്ഞ് തരും. ഭയങ്കര വിവരമാണ്. നല്ല ധൈര്യശാലിയാണ്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുള്ളതിനാൽ ഭയങ്കര സ്നേഹമാണ് അവൾക്ക് എന്നോട്. 37 വയസായിട്ടെ ഞാൻ കല്യാണം കഴിക്കൂ’ മഡോണ പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!