ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പരാതിക്കാരിയ്ക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി.

നാലു ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെ നൽകി അപകീർത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി. ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നൽകിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

Also Read-ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. പിന്നീട് പേട്ട പൊലീസിന് പരാതി കൈമാറുകയായിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പേട്ട പൊലീസ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Also Read-പരാതിയുമായി യുവനടി; ‘എൽദോസിനെതിരായ പരാതിക്കാരിയെന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നു’

അതേസമയം  ബലാത്സംഗ കേസിൽ എൽദോസ് കുനനപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിയ്ക്ക് വിശദീകരണം നൽകിയിരുന്നു.

Published by:Jayesh Krishnan

First published:Source link

Facebook Comments Box
error: Content is protected !!