‘എന്റേതല്ലാത്ത അവയവങ്ങൾ… മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ചപോലെ’; സീമ വിനീത് പറയുന്നു!

Spread the love


Thank you for reading this post, don't forget to subscribe!

സോഷ്യൽമീഡിയയിൽ സജീവമായ സീമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പാചക വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിത വീണ്ടും മനോഹരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സീമ വീനിത്.

‘ഞാൻ ഞാനായി മാറിയിട്ട് നാല് വർഷം എന്ന വരികളോടെയാണ് സീമയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇന്ന്… ഞാൻ ഞാനായി മാറിയിട്ട് നാല് വർഷം. ഒരുപാട് വർഷക്കാലത്തെ വീർപ്പുമുട്ടലുകളിൽ നിന്നും വിരാമമിട്ടിട്ട് ഇന്നേക്ക് നാല് വർഷം.’

Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

‘ശരീരത്തിലെ ഓരോ രോമങ്ങളും എനിക്ക് തീയിൽ ചുട്ട ഓരോ കയറുകൾ പോലെയായിരുന്നു. മുഖത്തെ രോമക്കൂട്ടങ്ങൾ എനിക്ക് അസഹനീയമായിരുന്നു. എന്റേതല്ലാത്ത അവയവങ്ങൾ. എനിക്ക് മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ചപോലെ ആയിരുന്നു.’

‘ആ കാലത്തിനെ ഉപേക്ഷിച്ചിട്ട് നാല് വർഷം. ഞാൻ ഞാനല്ലാതെ വീർപ്പ് മുട്ടിയ അവയവത്തെ എന്നിൽ നിന്നും മോചിപ്പിച്ചിട്ട് നാല് വർഷം.
എപ്പഴോ… ബാല്യം വിട്ട് കൗമാരത്തിലേക്ക് കടക്കുമ്പോഴാണ് ഞാനറിയുന്നത് എന്റെതല്ലാത്ത ശരീരത്തിലാണ് ജീവിതം.’

‘ആ ജീവിതം ഇന്നത്തെ എന്നിലേക്കടുപ്പിച്ചത് എന്റെ ആത്മവിശ്വാസവും മനസിന്റെ ദൃഡതയും കൊണ്ട് മാത്രം. ശരീരത്തിലെ ഓരോ സർജറികളും എന്നിലേക്കെത്താനുള്ള ഓരോ വാതിലുകൾ ആയിരുന്നു.’

‘ഒപ്പം നടന്നവർക്കും വഴിയിലെവിടെയോ വെച്ചു മറന്നുപോയവർക്കും ഇപ്പോഴും കൂടെ ഉള്ളവരോടും ഒരുപാട് നന്ദിയും സ്നേഹവും… എന്നെ ഞാനാക്കിയ ഡോക്ടർമ്മാരോട് ഒരുപാട് നന്ദി….’, സീമ വിനീത് കുറിച്ചു. സീമയുടെ വാക്കുകൾ വൈറലായതോടെ നിരവധി പേർ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് എത്തി.

‘തീരെ പരിചയം ഇല്ലാത്ത ഒരാൾ.. ആദ്യം സീമയുടെ പോസ്റ്റുകൾ കാണുമ്പോൾ നെറ്റിച്ചുളിക്കൽ.. പിന്നെ മൈൻഡ് ചെയ്യാതെ.. പക്ഷെ ഇപ്പോൾ… അങ്ങനെ അല്ല.. നല്ല ഒരു വ്യക്തിതിന് ഉടമ എന്ന് തോന്നി..’

‘എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ ഇത് പറയണം എന്ന് തോന്നി….. കാണുമ്പോൾ ആകട്ടെ, എന്നെന്നും സ്നേഹം മാത്രം… ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ.. നല്ലതേ വരൂ, തനി മലയാളിത്തം തോന്നുന്ന ചില മുഖങ്ങളിൽ എപ്പോഴും ഓടി വരുന്ന മുഖം’ തുടങ്ങി നിരവധി കമന്റുകളാണ് സീമയെ അഭിനന്ദിച്ച് വന്നത്.

ആളുകൾക്ക് ഇത്തരം വിഭാ​ഗക്കാരോടുള്ള ചിന്താ​ഗതി തന്നെ മാറിയിട്ടുണ്ടെന്ന് ഓരോ കമന്റിൽ നിന്നും വ്യക്തമാണ്. പണ്ടൊക്കെ ഇക്കൂട്ടർ തങ്ങൾ കടന്ന് വന്ന വഴികളെ കുറിച്ച് പറയുമ്പോൾ നെറ്റിചുളിക്കുന്നവരും പരിഹസിക്കുന്നവരുമായിരുന്നു ഏറെയും.

ഇന്ന് കാണുന്ന നിലയിലേക്കുള്ള യാത്ര വളരെ കഠിനം തന്നെ ആയിരുന്നു. അത് ആലോചിക്കുമ്പോൾ തന്നെ എനിക്ക് മുമ്പോട്ടുള്ള യാത്രക്കുള്ള ബലവും കൂടും. ഞാൻ ഇത്രയൊക്കെ കടന്നുവന്നപ്പോൾ ഇനിയുള്ള യാത്രയിൽ എനിക്ക് പോകാൻ ഈസിയാണ് എന്നാണ് മുമ്പൊരിക്കൽ അഭിമുഖത്തിൽ സീമ പറഞ്ഞത്.



Source link

Facebook Comments Box
error: Content is protected !!