കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

Spread the love
Thank you for reading this post, don't forget to subscribe!

അഹമ്മദ് ഷഹ്‌സാദ് (പാകിസ്താന്‍)

പാകിസ്താന്‍ താരം അഹമ്മദ് ഷഹ്‌സാദാണ് ഇവരില്‍ ഒരാള്‍. വിരാട് കോലിയെ ശ്രദ്ധേയനാക്കിയ 2008ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിലൂടെ തന്നെയായിരുന്നു ഷഹ്‌സാദിന്റെയും വരവ്. കോലിക്കു കീഴില്‍ അന്നു ഇന്ത്യ ലോക ചാംപ്യന്മാരായപ്പോള്‍ ആറു കളിയില്‍ നിന്നും 47 ശരാശരിയില്‍ സമ്പാദ്യം 235 റണ്‍സായിരുന്നു. ഷഹ്‌സാദാവട്ടെ 34 ശരാശരിയില്‍ 136 റണ്‍സാണ് നേടിയത്.

കോലി അരങ്ങേറി ഒരു വര്‍ഷത്തിനു ശേഷം 2009ലായിരുന്നു പാക് സീനിയര്‍ ടീമിനായി ഷഹ്‌സാദ് അരങ്ങേറിയത്. 2014ലെ ടി20 ലോകകപ്പില്‍ ബംഗ്ലദേശിനെതിരേ 58 ബോളില്‍ സെഞ്ച്വറി കുറിച്ചതോടെ ടി20യിലെ ആദ്യ സെഞ്ചൂറിയനായി ഷഹ്‌സാദ് മാറി. ഇതേ വര്‍ഷം തന്നെ ന്യൂസിലാന്‍ഡുമായുളള ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 176 റണ്‍സും താരം നേടി.

ഏകദിനത്തില്‍ ആറു സെഞ്ച്വറികള്‍ ഷഹ്‌സാദ് നേടിയിരുന്നു. പക്ഷെ 2015 മുതല്‍ 17 വരെ 25 ഏകദിനങ്ങളില്‍ നിന്നം വെറും 690 റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തുള്ളൂ.ഇതു ഷഹ്‌സാദിന്റെ ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തുകയായിരുന്നു. 2019ല്‍ ശ്രീലങ്കയുമായുള്ള ടി20യിലാണ് താരം അവസാനമായി കളിച്ചത്.

Also Read: ‘റണ്‍ ബേബി റണ്‍’, ഇവര്‍ ഒരു കളിയില്‍ ഓടിയെടുത്തത് 90ന് മുകളില്‍ റണ്‍സ്! ഇന്ത്യയുടെ 5 പേര്‍

ഉന്‍മുക്ത് ചന്ദ് (ഇന്ത്യ)

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദാണ് വലിയ പ്രതീക്ഷ നല്‍കിയ ശേഷം നിറം മങ്ങിയ രണ്ടാമത്തെ താരം. 2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ടീമിനെ നയിച്ചത് ഉന്‍മുക്തായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 49.20 ശരാശരിയില്‍ 246 റണ്‍സും താരം നേടി.

ഓസ്‌ട്രേലിയയുമായുള്ള ഫൈനലില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഉന്‍മുക്ത് പുറത്താവാതെ 111 റണ്‍സുമായി ഇന്ത്യയുടെ ഹീറോയാവുകയും ചെയ്തു. ഇതോടെ വിരാട് കോലിയുടെ പിന്‍ഗാമി ഇതു തന്നെയെന്നു ആരാധകര്‍ ഉറപ്പിച്ചു. നാലാമത്തെ കളിയില്‍ തന്നെ രഞ്ജി ട്രോഫിയില്‍ കന്നി സെഞ്ച്വറി (151 റണ്‍സ്) കുറിക്കാന്‍ ഉന്‍മുക്തിനായിരുന്നു.

18ാം വയസ്സില്‍ ഐപിഎല്ലിലും താരം അരങ്ങേറി. പക്ഷെ 21 മല്‍സരങ്ങളില്‍ കളിച്ച ഉന്‍മുക്തിന് 15 ശരാശരിയില്‍ 300 റണ്‍സ് മാത്രമേ നേടാനായുള്ളൂ. താരത്തിന്റെ പതനവും ഇവിടെ തുടങ്ങുകയായിരുന്നു.

സീനിയര്‍ ടീമിനായി അരങ്ങേറാന്‍ പോലും ഉന്‍മുക്തിനു ഭാഗ്യമുണ്ടായില്ല. 2021ല്‍ 28ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഉന്‍മുക്ത് അമേരിക്കയിലേക്കു തട്ടകം മാറി.

Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ഉമര്‍ അക്മല്‍ (പാകിസ്താന്‍)

വിരാട് കോലിയുടെ പിന്‍ഗാമിയാവാന്‍ വന്ന് കരിയറില്‍ എങ്ങുമെത്താനാവാതെ പോയ മറ്റൊരു ക്രിക്കറ്ററാണ് പാകിസ്താന്‍ താരം ഉമ്രാന്‍ അക്മല്‍. അന്താരാഷ്ട്ര കരിയറില്‍ തുടക്കകാലത്തു അദ്ദേഹം കോലിയുമായ താരതമ്യം ചെയ്യപ്പെട്ടിരുന്നു.

2009ലായിരുന്നു ഉമര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 19ാം വയസ്സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ന്യൂസിലാന്‍ഡിനെതിരേ 75 ബോളില്‍ 129 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ഉമറിനെ ലോകം ശ്രദ്ധിച്ചു. അതിനു ശേഷം കരിയറിലെ മൂന്നാം ഏകദിനത്തില്‍ അദ്ദേഹം സെഞ്ച്വറിയും കണ്ടെത്തി. ശ്രീലങ്കയ്‌ക്കെതിരേ 72 ബോളില്‍ 102 റണ്‍സായിരുന്നു നേടിയത്.

പക്ഷെ ഈ ഫോം അധികം നീണ്ടുനിന്നില്ല. ഇതിനിടെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ അക്മല്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. 2021ല്‍ മൂന്നു വര്‍ഷത്തേക്കു താരത്തെ പിസിബി വിലക്കിയിരുന്നു.

മാത്രമല്ല അഴിമതി ആരോപണങ്ങളുടെ പേരില്‍ വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തു. കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് വിലക്ക് പിന്നീട് ഒരു വര്‍ഷത്തേക്ക് ആക്കി വെട്ടിക്കുറച്ചിരുന്നു. 32 കാരനായ ഉമര്‍ ഇപ്പോള്‍ പിഎസ്എല്ലില്‍ കളിക്കുന്നുണ്ട്.



Source by [author_name]

Facebook Comments Box
error: Content is protected !!