‘വേൾഡ്കപ്പ്‌ ഫുട്ബോളിന്‌ ഇനിയും ഒരു മാസത്തോളം ഉണ്ട്‌ ‘ പൊലീസ് അതിക്രമത്തിൽ പി ജയരാജന്‍റെ മകൻ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനും സൈനികനായ സഹോദരനും മർദനമേറ്റ വിഷയത്തിൽ പൊലീസിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സിപിഎം പ്രവർത്തകർ. എന്നാൽ ഈ പ്രശ്നത്തെ ന്യായീകരിച്ചും മറ്റൊരു വിഭാഗവും രംഗത്തുണ്ട്. പൊലീസ് വിവാദത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ നേതാക്കൾക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പി ജയരാജന്‍റെ മകൻ ജയിൻ രാജ്. ‘അവനവന്റെ സ്വന്തക്കാർക്കോ മറ്റോ ആണെങ്കിൽ മാത്രമേ ചിലർക്ക്‌ ബോധോദയം ഉണ്ടാവൂ’- എന്നാണ് ജയിൻ രാജ് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

‘പോലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്‌ പാവപ്പെട്ടവനല്ലേ..

അത്‌ അവരായി..അവരുടെ പാടായി

എന്നാണ്‌ ചിലരുടെ നിലപാട്‌…

അവനവന്റെ സ്വന്തക്കാർക്കോ മറ്റോ ആണെങ്കിൽ മാത്രമേ ചിലർക്ക്‌ ബോധോദയം ഉണ്ടാവൂ..

വേൾഡ്കപ്പ്‌ ഫുട്ബോളിന്‌ ഇനിയും ഒരു മാസത്തോളം ഉണ്ട്‌..

അത്‌ ചർച്ച ചെയ്യാൻ ഒരുപാട്‌ സമയവും ഉണ്ട്‌..’- ജയിൻരാജ് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

Also Read- കരണത്തടിച്ച് ASI, തിരിച്ചടിച്ച് സൈനികന്‍; കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങള്‍‌ പുറത്ത്

പൊലീസ് വിവാദത്തിൽ ചൂടേറിയ ചർച്ച നടക്കുന്നതിനിടെ മുതിർന്ന നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ലോകകപ്പ് ഫുട്ബോളിൽ ആര് കപ്പടിക്കുമെന്നതിനെച്ചൊല്ലിയാണ് പോസ്റ്റുകൾ വരുന്നത്. ഇതിനെയാണ് ജെയിൻ രാജ് പരിഹസിച്ചത്.

ബ്രസീൽ ഇത്തവണ ലോകകപ്പ് നേടുമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഈ പോസ്റ്റിനടിയിൽ നിരവധി സിപിഎം എംഎൽഎമാരും നേതാക്കളും രംഗത്തെത്തി. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും മർദ്ദനമേറ്റിട്ടും പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടും പ്രതികരിക്കാത്ത മന്ത്രിമാരും നേതാക്കളും ആരംഭിക്കാൻ ഒരു മാസത്തോളം ബാക്കിനിൽക്കുന്ന ലോകകപ്പിനെ ചൊല്ലിയാണ് ചർച്ചകളിൽ മുഴുകുന്നതെന്നുമാണ് ജെയിൻ രാജ് ചൂണ്ടിക്കാണിക്കുന്നത്.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!