ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാര്‍ ആഹ്വാനം ; എംഎല്‍എമാര്‍ ശനിയാഴ്ച ദീപം തെളിയിക്കും

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദീപം തെളിയിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.  എംഎൽഎമാരുടെ നേതൃത്വത്തിൽ അതാത് നിയോജക മണ്ഡലങ്ങളില്‍ ശനിയാഴ്ച ദീപം തെളിയിക്കും. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ലഹരിക്കെതിരെയുള്ള കേരളത്തിന്‍റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കും.

Also Read-സംസ്ഥാനത്ത് 35 ദിവസത്തിനിടെ പിടിച്ചത് 14.6 കോടിയുടെ മയക്കുമരുന്ന്; 1038 പേര്‍ അറസ്റ്റില്‍

ലഹരിക്കെതിരെ സംസ്ഥാനത്ത് ഒക്ടോബര്‍ 2ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ്  നടന്നുവരുന്നത്. നവംബര്‍ ഒന്നിന് പരിപാടിയുടെ ഒന്നാം ഘട്ട പ്രചാരണം അവസാനിക്കും. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും പരിപാടി.

Published by:Arun krishna

First published:Source link

Facebook Comments Box
error: Content is protected !!