ഇതിനേക്കാൾ നേട്ടം ലഭിക്കാൻ കമ്പനി സ്ഥിര നിക്ഷേപങ്ങൾ ഉപയോഗിക്കാവുന്നതാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ പലിശ നല്‍കുന്നവയാണ് കമ്പനി നിക്ഷേപങ്ങള്‍. സ്വകാര്യ, പൊതുമേഖലാ സര്‍ക്കാര്‍ കമ്പനികള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നുണ്ട്. ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്നൊരു കമ്പനിയാണ് കേരള സര്‍ക്കാറിന്റെ കീഴിലുള്ള കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷൻ (കെടിഡിഎഫ്സി). സർക്കാർ ഗ്യാരണ്ടിയുള്ള ഈ കമ്പനിയില്‍ നിക്ഷേപത്തില്‍ നിന്ന് നിക്ഷേപത്തിന് 8.35 ശതമാനത്തിന്റെ ആദായം ലഭിക്കും.
കെടിഡിഎഫ്സി
കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷൻ. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ കെടിഡിഎഫ്ശി നൽകുന്നുണ്ട്.. കമ്പനിയുടെ നിക്ഷേപങ്ങള്‍ക്ക് കേരള സര്‍ക്കര്‍ ഗ്യാരണ്ടിയുമുണ്ട്. ഇതിനൊപ്പം 4500 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കും പലിശയ്ക്കും തിരിച്ചടവിനും സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.
പിരിയോഡിക് ഇന്ററസ്റ്റ് പെയ്മെന്റ് സ്‌കീം, മണി മള്‍ട്ടിപ്ലയര്‍ സ്‌കീം എന്നിങ്ങനെ 2 തരം നിക്ഷേപങ്ങൾ കമ്പനി നൽകുന്നുണ്ട്. പിരിയോഡിക് ഇന്ററസ്റ്റ് പെയ്മെന്റ് സ്‌കീമിൽ മാസത്തിലോ ത്രൈമാസത്തിലോ പലിശ ലഭിക്കും.
പലിശ നിരക്ക്
2022 ജൂലായ് 15നാണ് കെടിഡിഎഫ്സിയുടെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളാണ് കെടിഡിഎഫ്‌സി നല്‍കുന്നത്. 1 വര്‍ഷത്തേക്ക് 7 ശതമാനമാണ് പലിശ നിരക്ക്. 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10,723 രൂപ കാലാവധിക്ക് ശേഷം ലഭിക്കും. വാർഷിക ആദായം (cumulative annual yield) 7.23 ശതമാനമായിരിക്കുമെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.
3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നിരക്ക്. 4 വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കുമുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ നല്‍കുന്നു. 5 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 14,001 രൂപ ലഭിക്കും. 8 ശതമാനമാണ് വാര്‍ഷിക ആദായം.
മുതിർന്ന പൗരന്മാർക്ക്
മുതിര്‍ന്ന പൗരന്നമാര്‍ക്കും 1- 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുക. എന്നാല്‍ പലിശ നിരക്കില്‍ വ്യത്യാസമുണ്ട്. 1-3 വര്‍ഷ കാലത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും. 10,000 രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 12,422 രൂപ ലഭിക്കും. 8.07 ശതമാനമാണ് യീല്‍ഡ് നിരക്ക്. 5 വര്‍ഷത്തേക്ക് 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. 10,000 രൂപ നിക്ഷേപിക്കുമ്പോള്‍ 14,176 രൂപ തികെകെ ലഭിക്കും. 8.35 ശതമാനാണ് യീല്‍ഡ്.
യീൽഡ്
ഉയര്‍ന്ന നേട്ടം നല്‍കുന്നതായി കാണിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ യീല്‍ഡ് ഉയര്‍ത്തി കാണിക്കാറുണ്ട്. പലിശയും നികുതി ആനുകൂല്യങ്ങലും ഉള്‍പ്പെടെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക ശതമാനത്തിൽ കണക്കാകുന്നതിനാണ് യീല്‍ഡ് നിരക്ക് ഉപയോഗിക്കുന്നത്. സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തെ നിക്ഷേപിച്ച വര്‍ഷം കൊണ്ട് ഹരിച്ച് ശതമാനമാക്കിയാൽ യീല്‍ഡ് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപത്തിലൂടെ 4,000 രൂപ പലിശ വരുമാനം ലഭിച്ചാൽ 8 ശതമാനമാണ് യീൽഡ്.