കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ; പിൻവലിച്ചത് സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തവരെ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ. സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 പേരെയാണ് പിൻവലിച്ചത്. ചാൻസലറുടെ നോമിനികളെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചത്. പ്രതിനിധികളെ പിൻവലിച്ച് ഗവർണർ വിസിക്ക് കത്തുനൽകി.

ഗവർണറുടെ കർശന നിർദേശത്തെ തുടർന്ന് പ്രതിനിധിയെ നിർദ്ദേശിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതുകാരണം ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവർണർ രംഗത്തെത്തിയത്.

Also Read- ‘പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കണം; മഹാദുരിതത്തിനിടെ കമ്മീഷനടിച്ചു’: കെ. സുരേന്ദ്രൻ

വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിൻവലിക്കൽ’ നടപടിയിലേക്ക് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ കടന്നത്. ഇത് വ്യക്തമാക്കി 15 അംഗങ്ങളെയും അയോഗ്യരാക്കി വിസിക്ക് ഗവർണർ കത്ത് നൽകുകയായിരുന്നു.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!