മുഖ്യമന്ത്രി മൂന്നു ദിവസത്തിനു ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി; നഗരത്തിൽ കനത്ത സുരക്ഷ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസത്തിനു ശേഷം തലസ്ഥാനത്ത് തിരികെയെത്തി. കനത്ത സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിൽ ഗതാഗതം കർശനമായി നിയന്ത്രിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രണ്ടു പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് തലസ്ഥാനത്ത് ഉള്ളത്.
1.ലോക മാതൃഭാഷ ദിനം – മലയാണ്മ, ക്രാഫ്റ്റ് വില്ലേജ്, വെള്ളാർ (12 pm)
2. അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാന തല വിതരണോദ്ഘാടനം, അയ്യങ്കാളി ഹാൾ( 3.30 pm)

കഴക്കൂട്ടം കോവളം ബൈപാസ് വഴിയിലാണ് ആദ്യ പരിപാടി നടക്കുന്ന ക്രാഫ്റ്റ് വില്ലേജ്. വിമാനത്താവളത്തിൽ നിന്നും ഏതാണ്ട് 12 കിലോമീറ്റർ ദൂരം വരും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ധന മന്ത്രി കെ. എൻ ബാലഗോപാൽ എന്നിവരും പരിപാടിയിൽ ഉണ്ട് . തിരുവനന്തപുരം വിമാനത്താവളം – വെള്ളാർ റോഡിൽ പോലീസിനെ വിന്യസിച്ചു. ഓരോ നൂറു മീറ്ററിനിടയിലും, ജങ്ഷനുകളിലും പൊലീസ് സാന്നിധ്യം ശക്തമാണ്.

ക്രാഫ്റ്റ് വില്ലേജിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ അകലെയാണ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.
അദ്ദേഹത്തിന്റെ ഇന്നത്തെ രണ്ടാമത്തെ പ്രധാന പരിപാടി നഗര ഹൃദയത്തിൽ ഉള്ള അയ്യൻ‌കാളി ഹാളിൽ ആണ്. ഔദ്യോഗിക വസതിയിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരം.

യൂത്ത്കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുന്നത്.

യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!