കരയ്ക്കു പുറത്തെ തുഴച്ചിലുകാർ കൂലിയ്ക്കു തുഴഞ്ഞു; ആറന്മുള ജലമേളയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ട്രോഫി തിരിച്ചു വാങ്ങും

Spread the love


Thank you for reading this post, don't forget to subscribe!
പത്തനംതിട്ട: ആറൻമുള ജലമേളയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ട്രോഫി തിരിച്ചുവാങ്ങാൻ തീരുമാനം. പൂർണതോതിൽ കൂലിത്തുഴച്ചിൽക്കാരെ ഉപയോഗിച്ചതിലാണ് നടപടി. എ ബാച്ചിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ട്രോഫിയാണ് തിരിച്ചുവാങ്ങുക.

ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വള്ളങ്ങളുടെ ഫൈനലില്‍ മല്ലപ്പുഴശേരി പള്ളിയോടം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കുറിയന്നൂരിനുമായിരുന്നു. മല്ലപ്പുഴശേരി, കുറിയന്നൂർ, പുന്നംതോട്ടം പള്ളിയോടങ്ങൾക്ക് രണ്ടു വർഷം വിലക്കാനും തീരുമാനിച്ചു.

Also Read- ആറന്മുള ഉത്തൃട്ടാതി വള്ളംകളി; വിജയത്തീരമണിഞ്ഞ് മല്ലപ്പുഴശേരി പള്ളിയോടം

ഈ വള്ളങ്ങൾ തുഴയാൻ കരയ്ക്ക് പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കിയതിനെ തുടർന്നാണ് നടപടി. പള്ളിയോടം സേവാ സംഘം എക്സിക്യൂട്ടീവ് അംഗം ശരത് പുന്നന്തോട്ടത്തെയും ട്രഷറർ സഞ്ജീവ് കുമാറിനെയും രണ്ടുവർഷത്തേക്ക് വിലക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം ഇന്ന് ചേർന്ന പൊതുയോഗം അംഗീകരിക്കുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് പള്ളിയോടങ്ങൾക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരുന്നു.

50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്.

ആറന്മുള ജലോത്സവം വിജയികൾ

എ ബാച്ച്

1 മല്ലപ്പുഴശേരി

2 കുറിയന്നൂർ

3 ചിറയിറമ്പ്

4 ളാക ഇടയാറന്മുള

ബി ബാച്ച്

1 ഇടപ്പാവൂർ

2 പുല്ലൂപ്രം

3 വന്മഴി

എ ബാച്ച് ലൂസേഴ്സ് ഫൈനൽ

1 പുന്നംതോട്ടം

2 ഇടയാറന്മുള കിഴക്ക്

3 ഇടയാറന്മുള

4 പ്രയാർ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!