‘കെ കെ ശൈലജയുടെ മകന് അനധികൃത പ്രൊമോഷൻ; അഴിമതി സർക്കാർ മൂടിവെച്ചു’: സന്ദീപ് വാര്യർ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ ആരോപണവുമായി ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ശൈജലക്കെതിരായ അഴിമതി ബോധ്യപ്പെട്ടിട്ടും സർക്കാർ മൂടി വച്ചു. ശൈലജയുടെ മകന് സർക്കാർ അനധികൃത പ്രൊമോഷൻ നൽകി. മൂന്ന് വർഷമായിട്ടും ശൈലജയുടെ മകന്റെ പ്രോസിക്യൂഷൻ തടഞ്ഞു വച്ചുകൊണ്ടാണ് പ്രൊമോഷൻ നൽകിയത്.

തലശ്ശേരി കോടതിയിൽ CMP 2005/2019 എന്ന കേസിൽ ശൈലജയുടെ മകൻ എട്ടാം പ്രതിയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പഞ്ചനക്ഷത്ര ഹോട്ടൽ പണിയാൻ 100 രൂപ വാടകയ്ക്ക് സർക്കാർ ഭൂമി നൽകിയതായും അദ്ദേഹം ആരോപിച്ചു. രേഖകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

തന്നെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സംസ്ഥാന അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ പറയാത്ത കാര്യങ്ങൾ ഉയർത്തി തന്നെ വ്യക്തിഹത്യ ചെയ്യുന്നു.

തനിക്ക് എതിരായ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. പോപ്പുലർ ഫ്രണ്ട് അടക്കം എല്ലാരുമായി ബന്ധമുണ്ടെന്ന് മാധ്യമങ്ങളെ എഴുതിക്കോയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Also Read- ബിജെപി നേതാവിൻെറ മകന് 16 ദിവസം കൊണ്ട് പിഎച്ച്ഡി? മുംബൈ യൂണിവേഴ്സിറ്റിക്കെതിരെ ഗുരുതര ആരോപണം

ഇപ്പോൾ താൻ ഒരു സാധാരണ ബിജെപി പ്രവർത്തകനാണെന്നും ബിജെപിക്ക് കോട്ടം തട്ടുന്ന ഒരു വാക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പാർട്ടിയിലെ എല്ലാരുമായി നല്ല ബന്ധം. വിമത നീക്കം നടത്തിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!