IND vs AUS: വിക്കറ്റ് കീപ്പറും ബൗളറുമാണോ പ്രശ്‌നം? ഇഷാനേക്കാള്‍ 10 മടങ്ങ് മിടുക്കനാണ് ഭരത്!

Spread the love
Thank you for reading this post, don't forget to subscribe!

ഭരതാണ് പ്രശ്‌നം

അതെ, കെഎസ് ഭരതാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അല്ലായിരുന്നുവെങ്കില്‍ ഇന്‍ഡോറിലെ അവസാന ടെസ്റ്റില്‍ നമ്മള്‍ ജയിക്കുമായിരുന്നുവെന്നാണ് പരിഹാസരൂപേണ ഒരു യൂസര്‍ പ്രതികരിച്ചത്.

കെഎസ് ഭരതിനെ ഒഴിവാക്കാന്‍ ഇഷാന്‍ കിഷനെ അവസാന ടെസ്റ്റില്‍ കളിപ്പിക്കുന്നതിലൂടെ സമ്മര്‍ദ്ദം കാരണം ഇന്ത്യ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: IND vs AUS: സൂര്യയെ പുറത്താക്കിയത് നിര്‍ഭാഗ്യമല്ല, അവനാണ്! ടെസ്റ്റ് ഭാവിയെപ്പറ്റി പോണ്ടിങ്

സംഭവിക്കാന്‍ പോവുന്നില്ല

കെഎസ് ഭരതിനു പകരം ഇഷാന്‍ കിഷന്‍ ഇന്ത്യക്കു വേണ്ടി നാലാം ടെസ്റ്റില്‍ കളിക്കുമെന്നതു സംഭവിക്കുമെന്നു എനിക്കു തോന്നുന്നില്ല. തങ്ങള്‍ ടീമിനെ സംബന്ധിച്ച് പ്രധാപ്പെട്ടവരാണെന്നു കളിക്കാര്‍ കരുതുന്നതു വരെ അവര്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പോവുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിലാണ് ഒരു താരത്തിന്റെ പ്രതിഭ ഏറ്റവും നന്നായി ടെസ്റ്റ് ചെയ്യപ്പെടുകയെന്നും ഒരു യൂസര്‍ കുറിച്ചു.

കെഎല്‍ രാഹുലിന് എല്ലായ്‌പ്പോഴും പിന്തുണ നല്‍കുമെല്ലാം പറഞ്ഞ് ഇപ്പോള്‍ അദ്ദേത്തെ ടീമില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഭരതിനെയും ഈ തരത്തില്‍ ഒഴിവാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. കാരണം വളരെ മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം.

പ്രത്യേകിച്ചും റിവ്യു എടുക്കുന്നതിലു ക്യാച്ചുകളുടെ കാര്യത്തിലും ഭരത് മിടുക്കനാണ്. അതുകൊണ്ടു തന്നെ ഇഷാന്‍ കിഷനെ കളിപ്പിക്കുമെന്ന സൂചനകള്‍ തെറ്റായി വരണമെന്നു പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: ഡിക്കെയ്ക്കു 37 ഒരു പ്രായമേയല്ല, ധോണി പോലും പിന്നില്‍! വമ്പന്‍ റെക്കോര്‍ഡ്

മുന്‍നിര ശരിയാക്കൂ

എന്തുകൊണ്ടാണ് ആളുകള്‍ക്കു വിക്കറ്റ് കീപ്പറുടെയും ബൗളര്‍മാരുടെയും പ്രകടനത്തില്‍ ഇത്രയും ആശങ്ക? ആദ്യം മുന്‍നിര ശരായാക്കാന്‍ നോക്കൂ. എന്തു തന്നെയായാലും കെഎസ് ഭരത് ഇവിട കുറച്ചു ടെസ്റ്റുകളില്‍ മാത്രമേ കളിക്കാന്‍ പോവുകയുള്ളൂവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ഇതു ശരിയാണെങ്കില്‍, വളരെ മോശം കോളും മണ്ടത്തരവുമായിരിക്കും. ഇഷാന്‍ കിഷനേക്കാള്‍ 10 മടങ്ങ് മികച്ച വിക്കറ്റ് കീപ്പറാണ് ഭരത്. ടേണ്‍ ചെയ്യുന്ന പിച്ചില്‍ ക്യാച്ചെടുക്കാനാവാതെ ഇഷാന്‍ പാടുപെടും. മൂന്നു ടെസ്റ്റുകളില്‍ മാത്രം കളിപ്പിച്ച ശേഷം ഒരു വിക്കറ്റ് കീപ്പറെ ഒഴിവാക്കുന്നതില്‍ എന്തു ലോജിക്കാണെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

ഇതുവരെ കെഎസ് ഭരത് ബാറ്റിങില്‍ ശരാശരി പ്രകടനമാണ് നടത്തിയതെങ്കിലും അടുത്ത ടെസ്റ്റില്‍ ഇഷാന്‍ കിഷനെ ഇറക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് വരാനിരിക്കുന്നത്. അതുവരെ ഭരത് ടീമില്‍ തുടരണമന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.



Source by [author_name]

Facebook Comments Box
error: Content is protected !!