എന്റെ ഇളയ മകളെ കണ്ടാണ് അവനും ഒരു കുഞ്ഞ് കൂടി വേണമെന്ന് തോന്നിയത്; ശബരിയെക്കുറിച്ച് സാജൻ

Spread the love


Thank you for reading this post, don't forget to subscribe!

2020 ലാണ് ശബരി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ ശബരിയെക്കുറിച്ച് സാജൻ പറഞ്ഞ വാക്കുകൾ

Feature

oi-Abhinand Chandran

|

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായിരുന്നു അന്തരിച്ച നടൻ ശബരിനാഥ്. സീരിയൽ രം​ഗത്ത് സജീവമായിരുന്ന ശബരീനാഥ് 2020 ലാണ് അപ്രതീക്ഷിതമായി മരണപ്പെടുന്നത്. വീടിനടുത്ത് നിന്നും ഷട്ടിൽ ബാറ്റ് കളിക്കുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടെലിവിഷൻ രം​ഗത്ത് വലിയ ഞെട്ടലായിരുന്നു ശബരിയുടെ വിയോ​ഗമുണ്ടാക്കിയത്. നടന്റെ കുടുംബത്തെയും ഇതേറെ ബാധിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം
ചെയ്ത് പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ച് വരികെയാണ് വിയോ​ഗം. സീരിയൽ രം​ഗത്ത് ശബരീനാഥിന്റെ അടുത്ത സുഹൃത്തായിരുന്നു നടൻ സാജൻ സൂര്യ.

Also Read: ‘ഞാൻ ജീവിതത്തിൽ അങ്ങനെയൊരു രൂപം കണ്ടിട്ടില്ല, സുബി കൈ പിടിച്ചിട്ട് എന്റെ അടുത്ത് ബൈ പറഞ്ഞു’; ടിനി ടോം

ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ ശബരിയെക്കുറിച്ച് സാജൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശബരിയുടെ കുടുംബത്തെക്കുറിച്ചാണ് സാജൻ സൂര്യ സംസാരിച്ചത്.

‘എന്നെപ്പോലെ തന്നെ രണ്ട് പെൺകുട്ടികളാണ് അവനും. എന്റെ ഇളയ ആളെ കണ്ടാണ് അവനും ഒരു ചെറിയ ആൾ വേണമെന്ന് തോന്നിയത്. കുടുംബം അതിജീവിക്കുന്നുണ്ട്. നഷ്ടം‌ തന്നെയാണ്. എന്നെപ്പോലാെരു സുഹൃത്തിന് ഇത്രയും നഷ്ടമാണെങ്കിൽ കുടുംബത്തിന്റെ നഷ്ടമെന്നത് മായ്ക്കാനാവാത്തതാണ്’

‘പിന്നെ അവർക്ക് ജീവിച്ചല്ലേ പറ്റൂ. ആയുർവേദിക് റിസോർട്ടുണ്ട് അവർക്ക്. അതിന്റെ കാര്യങ്ങൾ നോക്കുന്നു. ശബരിയുടെയും വരുമാന മാർഗം സീരിയൽ അല്ലായിരുന്നു. സീരിയലായാലാണ് അത്രയും പ്രശ്നം’

‘എന്നാൽ പോലും അവൻ പോയതിന്റെ കുറേ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അവർക്ക് നികത്താൻ പറ്റാത്തതൊന്നുമല്ല. വിഷമം വിഷമം തന്നെയാണ്. അവർ ഇനിയും ഹാപ്പിയായിപ്പോട്ടെ,’ സാജൻ സൂര്യ പറഞ്ഞു.

നായകൻ, സഹനടൻ, വില്ലൻ വേഷങ്ങൾ തുടങ്ങി പല തരത്തിലുള്ള കഥാപാത്രങ്ങൾ ശബരിനാഥ് ചെയ്തിട്ടുണ്ട്. ടെക്നോപാർക്കിൽ ജോലി ചെയ്യവെയാണ് ശബരി അഭിനയ രം​ഗത്തേക്ക് എത്തുന്നത്. മിന്നുകെട്ട് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം.

ശബരിനാഥിനെക്കുറിച്ച് നേരത്തെയും സാജൻ സൂര്യ സംസാരിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സാജൻ സൂര്യ നായകനായി വീണ്ടും സീരിയൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. ​ഗീതാ​ ​ഗോവിന്ദമാണ് നടൻ നായകനായെത്തുന്ന സീരിയൽ.

ഇതേക്കുറിച്ചും നടൻ സംസാരിച്ചു. ആദ്യ എപ്പിസോഡ് മുതലെ നല്ല പ്രതികരണം വന്ന് തുടങ്ങി. ആദ്യ എപ്പിസോഡിൽ എല്ലാവരുടെയും ഇൻട്രൊഡക്ഷനായിരുന്നു.

Also Read: ഭയങ്കര നോട്ടിയാണ് ആമിർ, മമ്മൂക്ക ആ സമയത്ത് ഒരുപാട് ലാളിച്ചിട്ടുണ്ട്; ലാലേട്ടൻ നന്നായി കംഫർട്ടബിളാക്കും: ശ്വേത

‘എല്ലാവരും പറഞ്ഞു എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല ഇൻട്രൊഡക്ഷൻ ആണെന്ന്. ആദ്യ ഈ സീരിയലിൽ എന്റെ കോസ്റ്റ്യൂം മുണ്ടും ഷർട്ടുമായിരുന്നു. അതിട്ട് ഒന്ന് രണ്ട് എപ്പിസോഡുകൾ ചെയ്തു. അത് ചാനലിൽ കൊടുത്തപ്പോൾ ചാനലാണ് എന്റെ ഔട്ട് ലുക്ക് മൊത്തം മാറ്റിയത്. ഞാൻ ജീവിതത്തിൽ കോട്ടിട്ടില്ല. സ്യൂട്ടിട്ട് എങ്ങനെ നടക്കണമെന്നറിയില്ല കംഫർട്ടബിളാവുമോ എന്നൊക്കെയുള്ള പ്രശ്നമുണ്ടായിരുന്നു’

’46 കാരനും 23 കാരിയും തമ്മിലുള്ള പ്രണയ കഥയല്ല സീരിയൽ. അത് ചാനൽ സ്ട്രാറ്റജിയാണെന്ന് പറയാം. 2023 ഓടെ സീരിയൽ രം​ഗത്ത് എന്റെ 23 വർഷമാവും. പന്ത്രണ്ട് വർഷത്തോളമായി സീരിയൽ സെലക്ടീവായാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു വർക്കിൽ ശ്രദ്ധ കൊടുക്കണമെന്ന് തീരുമാനിച്ചു’ സർക്കാർ ജീവനക്കാരനായ തനിക്ക് സഹപ്രവർത്തകരുടെ പിന്തുണയുണ്ടെന്നും സാജൻ സൂര്യ വ്യക്തമാക്കി.

നമുക്ക് തന്നിരിക്കുന്ന ജോലി കൂടെ ചെയ്യണം. അത് പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും നടൻ പറഞ്ഞു. ഏഷ്യാനെറ്റിലാണ് ​ഗീതാ ​ഗോവിന്ദം സംപ്രേഷണം ചെയ്യുന്നത്. ബിന്നി സെബാസ്റ്റ്യനാണ് സീരിയലിലെ നായിക. ബിന്നി സെബാസ്റ്റ്യൻ ആദ്യമായി അഭിനയിക്കുന്ന സീരിയൽ കൂടിയാണിത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Sajan Soorya Open Up About Late Actor Sabarinath; Actor’s Words Goes Viral



Source link

Facebook Comments Box
error: Content is protected !!