മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

അരൂര്‍: പുന്നപ്രയില്‍നിന്നു തോപ്പുംപടി ഹാര്‍ബറിലേക്ക് പോയ ബസ് മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്.

ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്സി സ്കൂളിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. 45ഓളം മത്സ്യത്തൊഴിലാളികള്‍ ബസിലുണ്ടായിരുന്നു. ബസ് എതിര്‍ദിശയിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. 

പുന്നപ്ര കറുകപ്പറമ്ബില്‍ സെബാസ്റ്റ്യന്‍ (49), പുന്നപ്ര പുതുവല്‍നികര്‍ത്ത് കോശി (41), കറുകപ്പറമ്ബ് സെബാസ്റ്റ്യന്‍ (62), തുറവൂര്‍ പാക്കാനമുറി ഗിരീഷ് (46), പുന്നപ്ര മത്തപ്പറമ്ബില്‍ എഡിസന്‍ (49) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ചേര്‍ത്തല ഡിവൈ എസ്‌പി, അരൂര്‍ പോലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സഹായാത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റു മത്സ്യത്തൊഴിലാളികളെ സമീപ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷ നല്‍കി.





Source link

Facebook Comments Box
error: Content is protected !!