മലപ്പുറത്ത് തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

പ്രതീകാത്മക ചിത്രം

മലപ്പുറം: കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
എടക്കര തരിപ്പപൊട്ടി കോളനിയിലെ യുവാവിനാണ് പരിക്കേറ്റത്. തേൻ എടുക്കുന്നതിനിടയിൽ ആദിവാസിക്ക് നേരെ കരടി ആക്രമണം നടത്തുകയായിരുന്നു.

Also Read- സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി

നിലമ്പൂർ പോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്റെ തുടയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read- കൊല്ലം ആയൂരിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് പ്രവാസി മരിച്ചു; ദുബായിൽനിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം

ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽ നിന്നും രക്ഷപ്പെട്ടത്.

Published by:Rajesh V

First published:



Source link

Facebook Comments Box
error: Content is protected !!