‘സർജറി വേണം, ഇന്റേണൽ ഇൻഫെക്ഷനാണ്; പ്രത്യേക ഭക്ഷണം വരും’; ബിഗ്‌ ബോസ് ഹൗസിൽ തിരിച്ചെത്തി അഖിൽ മാരാർ!

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Rahimeen KB

|

ബിഗ് ബോസ് മലയാളം സീസൺ 5ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. സീസണിന്റെ തുടക്കം മുതൽ തന്നെ വളരെയധികം ജനപ്രീതി നേടിയെടുത്തിട്ടുണ്ട് താരം. അമ്പത് ദിവസം പിന്നിട്ട ഷോയിൽ ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന ഒരു മത്സരാർത്ഥിയും അഖിലാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ശാരീരിക ബുദ്ധിമുട്ടുകൾ താരത്തെ അലട്ടുന്നുണ്ട്.

Also Read: മാരാരെ ഒതുക്കാന്‍ വന്ന റോബിന്‍ തകര്‍ന്നു പോയി! കളിയാക്കിയ ശോഭയ്ക്ക് സംഭവിച്ചത് കണ്ട് പൊട്ടിച്ചിരിച്ചു

ഇന്നലത്തെ എപ്പിസോഡിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖില്‍ മാരാരെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ മുതൽ രണ്ടു തവണ ബിഗ് ബോസ് മെഡിക്കൽ സംഘം അഖിലിനെ പരിശോധിച്ച ശേഷമാണ് കൂടുതൽ ചെക്കപ്പുകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ വന്ന പ്രൊമോ വീഡിയോയിൽ അഖിലിനെ കാണാതായതും ആരോഗ്യ പ്രശ്നങ്ങളാണെന്ന റിപ്പോർട്ട് പുറത്തു വന്നതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി.

നേരത്തെ വൈൽഡ് കാർഡ് എൻട്രിയായി ഷോയിൽ എത്തിയ ഹനാനും മറ്റൊരു മത്സരാർത്ഥിയായ ലെച്ചുവും ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്തു പോയിരുന്നു. അഖിലിനും അതുപോലെ പുറത്തുപോകേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകർ. എന്നാൽ അഖിലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഷോയിൽനിന്ന് പുറത്തായിട്ടില്ലെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും അഖിൽ മാരാരിന്റെ ഫേസ്‌ബുക്ക് ടീമും എത്തിയിരുന്നു.

ഇപ്പോഴിതാ, പരിശോധനകൾ പൂർത്തിയാക്കി അഖിൽ മാരാർ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ പ്രൊമോയിൽ അഖിൽ മാരാരെ കാണിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ അഖിൽ കൺഫെഷൻ റൂം വഴിയാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ചത്. കൺഫെഷൻ റൂമിൽ വെച്ച് അഖിൽ മാരാർ ബിഗ് ബോസിനോട് സംസാരിച്ചു.

‘നല്ല കെയറിങ് ആയിരുന്നു, നല്ല ട്രീറ്റ്മെന്റ് ലഭിച്ചു. ഒരുപാട് സന്തോഷമുണ്ട്. കൂടുതൽ സജീവമായി ഞാൻ മത്സരിക്കാൻ ഉണ്ടാവും. കുറച്ചു നാളത്തേക്ക് ഫുഡ് കൺട്രോൾ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. സർജറി ആണ് പറഞ്ഞിരിക്കുന്നത്. പക്ഷെ രണ്ട് മാസം കഴിഞ്ഞു ചെയ്‌താൽ മതി. അതുവരെ ഭക്ഷണം നിയന്ത്രിക്കാൻ പറഞ്ഞിട്ടുണ്ട്. ബിഗ്‌ ബോസ് നൽകിയ കെയറിൽ ഞാൻ ഹാപ്പിയാണ്. എനിക്ക് മുന്നോട്ട് പോകാൻ അത് മതി,’ എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

തുടർന്ന് വീടിനുള്ളിലേക്ക് പ്രവേശിച്ച അഖിലിനെ സഹമത്സാർത്ഥികൾ കെട്ടിപിടിച്ചും കയ്യടിച്ചുമാണ് സ്വീകരിച്ചത്. ബിഗ് ബോസ് ഹൗസിലെ അഖിലിന്റെ ഉറ്റ സുഹൃത്തുക്കളായ വിഷ്ണുവും ഷിജുവുമാണ് ആദ്യം ഓടിയെത്തി അഖിലിനെ കെട്ടിപ്പിടിച്ചത്. പിന്നീട് സഹമത്സരാർത്ഥികളെ എല്ലാം ഒന്നിച്ചിരുത്തി അഖിൽ അസുഖവിവരവും ഡോക്ടർ പറഞ്ഞതിനെ കുറിച്ചും വിശദീകരിച്ചു.

Also Read: എല്ലാവരും കുളിക്കുന്നത് പോലെ കുളിക്കും, മുടി ഉണക്കും; പക്ഷേ ഒരു കാര്യമുണ്ട്; മുടിയുടെ രഹസ്യം പറഞ്ഞ് ഋഷി!

‘എന്റെ വയറ്റിൽ കാര്യമായ ചില ഇന്റേണൽ ഇൻഫെക്ഷൻസ് ഉണ്ട്. ഒരു സർജറി വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ നിൽക്കുന്നത് കൊണ്ട് ഒരു രണ്ടു മാസം കഴിഞ്ഞു ചെയ്യാം എന്ന് പറഞ്ഞു’,

‘ഒരു പത്തു പതിമൂന്ന് ഇഞ്ചക്ഷൻ എടുത്തു. അല്ലെങ്കിൽ മെഡിസിൻ തരാം എന്നാണ് പറഞ്ഞത്. എനിക്ക് വേറെ ഒന്നും കഴിക്കാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് കുറച്ചു പ്രത്യേക ഭക്ഷണമോ ഫ്രൂട്സോ വരും. അതിൽ ആർക്കും പരാതി തോന്നരുത്’, എന്നാണ് അഖിൽ പറഞ്ഞത്.

അതേസമയം, അഖിലിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഒപ്പം ശോഭയുടെ പരാമർശത്തിനെതിരെ വലിയ വിമർശനവും ഉയർത്തുന്നുണ്ട്. അഖിൽ ആശുപത്രിയിലേക്ക് പോയതിന് പിന്നാലെ, ‘അവനെ ഈ വഴി തന്നെ കൊല്ലത്തേക്ക് അങ്ങ് കൊണ്ടു പോകണേ..’ എന്നാണ് ശോഭ പറഞ്ഞത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചോദിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Season 5: Akhil Marar Back In BB House After Health Checkup



Source link

Facebook Comments Box
error: Content is protected !!