ടാറ്റ ആൾട്രോസ് സിഎൻജിയിലെ സേഫ്റ്റി ഫീച്ചേഴ്സിനോട് മുട്ടി നിൽക്കാനാവില്ല മക്കളേ; ആളറിഞ്ഞ് തന്നെയാണ് കളിക്കുന്

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Charls C Thomas

പഴയ സിഎൻജി കാറുകൾ എന്നും പലർക്കും ഒറ്റ പേടി സ്വപ്നമാണ്. വേറെ ഒന്നും കൊണ്ടല്ല. സിഎൻജി കാറുകളുടെ പിന്നിൽ ബൂട്ടിൽ പിടിപ്പിച്ചിരിക്കുന്ന സിലിണ്ടർ തന്നെയാണ് കാരണം. പല കാര്യത്തിലും വീട്ടുവീഴ്ച്ച ചെയ്യേണ്ട അവസ്ഥയാണ് സിഎൻജി കാറുകൾ വാങ്ങുമ്പോൾ.പവർ ഡ്രോപ്പ്, തുടരെ തുടരെയുളള ഗിയർ മാറ്റം, പെട്രോൾ, സിഎൻജി കൺഫ്യൂഷൻ, എന്നീ പല പ്രശ്നങ്ങളാണ് സിഎൻജി കാറുകളിൽ ആളുകൾ കാണുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും.

സിഎൻജി സിലിണ്ടറാണ് പ്രധാനമായും ആളുകൾ പറയുന്ന പ്രശ്നം. പരമാവധി സ്ഥലം സിലിണ്ടർ വച്ചിരിക്കുന്നത് കൊണ്ട് മറ്റ് വസ്തുക്കൾ വയ്ക്കാൻ ഇടമില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ കുടുംബവുമായി പോകാൻ നമ്മുക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാനമായും സിഎൻജി കാറുകളിൽ കാണുന്ന പ്രധാന പ്രശ്നം. എന്നാൽ ടാറ്റ ആൾട്രോസിൽ അങ്ങനെ ഒരു കാര്യമേ കാണാൻ സാധിക്കില്ല. അത് മാത്രമായിരിക്കും ടാറ്റയുടെ മികച്ച വിജയത്തിന് കാരണമാകുന്നത്.

30 ലിറ്റർ ശേഷിയുളള രണ്ട് സിലിണ്ടറാണ് ടാറ്റ ആൾട്രോസ് സിഎൻജിയിൽ കമ്പനി നൽകിയിരിക്കുന്നത്. ബൂട്ടിന് താഴെയായിട്ടാണ് ആൾട്രോസിൽ സിഎൻജിയുടെ സിലിണ്ടർ നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ലഗേജുകൾ വയ്ക്കാനുളള 210 ലിറ്റർ സ്പേസ് അത് പോലെ തന്നെ കമ്പനി നില നിർത്തിയിട്ടുണ്ട്. ലഗേജ് വയ്ക്കാൻ സ്ഥലമുണ്ടോ എന്ന ആളുകളുടെ സംശയത്തിന് ടാറ്റ മറുപടി നൽകിയിട്ടുണ്ട്. വിഷയത്തിൽ നിന്ന് തെന്നി മാറിയതല്ല, സിഎൻജി വാഹനങ്ങളെ കുറിച്ച് പണ്ട് മുതലേ ഉളള ചില കാര്യങ്ങൾ ഒന്ന് തിരുത്തിയന്നേ ഉളളു.

ആദ്യമായി സിഎൻജി വാഹനത്തിന് കമ്പനി നൽകിയിരിക്കുന്ന സുരക്ഷാ സംവിധാനം എന്നത് അന്തരീക്ഷത്തിലെ താപനില ഉയർന്നാൽ അതായത് കനത്ത ചൂടാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറുകയും സിഎൻജി ഓപ്ഷൻ ഓഫ് ആകുകയും ചെയ്യും.വളരെ മികച്ച ഒരു സംവിധാനമാണ് അത് എന്ന് പറയാതിരിക്കാൻ കഴിയില്ല, കാരണം പഴയ വാഹനങ്ങളിൽ നമ്മൾ തന്നെയാണ് മാറ്റിക്കൊണ്ടിരുന്നത്.

താപനിലയിലെ വ്യത്യാസം സ്വയം മനസിലാക്കി പെട്രോൾ ഓപ്ഷനിലേക്ക് മാറുന്നത് കൊണ്ട് തന്നെ വാഹനോടിക്കുന്നവരുടെ തലവേദനം പകുതി മാറി എന്ന് വേണം പറയാൻ. അത് പോലെ തന്നെ ഒരു ഓപ്ഷനാണ് പെട്രോൾ ഫില്ലർ ലിഡിൽ കൊടുത്തിരിക്കുന്ന മൈക്രോ സ്വിച്ച്. സിഎൻജിയോ അല്ലെങ്കിൽ പെട്രോളോ നിറയ്ക്കാനായി കയറുമ്പോൾ വാഹനത്തിൻ്റെ എഞ്ചിൻ ഓഫ് ചെയ്യണമെന്നാണ് കമ്പനി നിർദേശിക്കുന്നത് അത് ചെയ്തില്ലെങ്കിൽ പെട്രോൾ ലിഡ് തുറക്കുമ്പോൾ തന്നെ വാഹനം ഓഫ് ആകും.

അടുത്തതായി വാഹനത്തിന് നൽകിയിരിക്കുന്ന മറ്റൊരു സുരക്ഷാ സംവിധാനം എന്ന് പറയുന്നത് ഫയർ എക്സ്റ്റിക്യൂഷർ ആണ്. എല്ലാ സിഎൻജി വാഹനത്തിലും അത് ഇപ്പോൾ നിർബന്ധമാക്കിയിട്ടുമുണ്ട്. ടാറ്റ ആൾട്രോസ് സിഎൻജിയിലെ ഡ്രൈവർ സീറ്റിൻ്റെ അടിയിലാണ് തീ അണയ്ക്കാനുളള സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Cng safety features in tata altroz i cng car

Story first published: Saturday, May 27, 2023, 13:08 [IST]





Source link

Facebook Comments Box
error: Content is protected !!