ഒരു സോറി പറ‍ച്ചിലിൽ എല്ലാം തീർന്നു, മലപോലെ വന്നത് എലിപോലെ പോയി, അഖിലിന്റെ മുണ്ടുപൊക്കലും ചർച്ചയായില്ല!

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Ranjina P Mathew

|

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഇതുവരെ കഴിഞ്ഞ വീക്കെന്റ് എപ്പിസോഡുകളിൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന് കണ്ട എപ്പിസോഡായിരുന്നു ശനിയാഴ്ചത്തേത്. അതിന് കാരണം എപ്പിസോഡ് ടെലികാസ്റ്റിന് മുമ്പ് വന്ന പ്രമോയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ശോഭ വിശ്വനാഥുമായി അഖിൽ മാരാർക്കുണ്ടായ തർക്കം വളരെ കാര്യ​ ​ഗൗരവത്തോടെ മോഹൻലാൽ ചോദിക്കുന്നതാണ് പ്രമോയിലുണ്ടായിരുന്നത്. ബി​​ഗ് ബോസ് പ്രേക്ഷകരും അഖിൽ മാരാർ പുറത്താകുമെന്നാണ് കരുതിയിരുന്നത്. കാരണം ഒരു സ്ത്രീയോട് ആരും പറയാത്ത ചില കാര്യങ്ങളാണ് അഖിൽ മാരാർ അന്ന് പറഞ്ഞത്. കോടതി ടാസ്ക്കിലും സംഭവം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. ശോഭയേയും അഖിലിനേയും കൺഫഷൻ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയാണ് മോ​ഹൻലാൽ വിഷയത്തിൽ സംസാരിച്ചത്. പക്ഷെ കടുത്ത നടപടികളൊന്നും ബി​ഗ് ബോസ് ടീമിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായില്ല. ഇനി ആവർത്തിക്കരുതെന്ന താക്കീത് നൽകി ഇരുവരേയും ഒത്തുതീർപ്പാക്കി പറ‍ഞ്ഞയച്ചു. നിന്റെ ബിസിനസ് പുറത്ത് മുന്നോട്ട് കൊണ്ടുപോകുന്നത് ആളുകളെ സുഖിപ്പിച്ച് അല്ലേയെന്നാണ് ശോഭയോട് അഖിൽ മാരാർ ചോ​ദിച്ചത്.

ശോഭ ഇതുകേട്ടതും വളരെ ശക്തമായി പ്രതികരിച്ചു. അനു അടക്കമുള്ളവരും ശോഭയോട് അത്തരം പരാമർശം നടത്തിയതിന് അഖിലിനെ വിമർശിച്ചു. ഈ വാക്ക് തർക്കം നടക്കുന്നതിനിടയിൽ റെനീഷയോട് നീ പോയി അഖിലിനെ സുഖിപ്പിക്കാൻ ശോഭയും പറ‍ഞ്ഞിരുന്നു. പക്ഷെ കോടതി ടാസ്ക്കിൽ വിഷയം വന്നപ്പോൾ വിധി ശോഭയ്ക്ക് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ ഏത്തമിടാനുള്ള ശിക്ഷ അഖിലിന് ലഭിക്കുകയും ചെയ്തു. അഖിലിന്റെ പരാമർശം സോഷ്യൽമീഡിയയിലും വലിയ രീതിയിൽ ചർച്ചയായിരുന്നു. മുമ്പും ഇത്തരത്തിൽ വാവിട്ട വാക്കിന്റെ പേരിൽ അഖിൽ ഹൗസിൽ മാത്രമല്ല ഹൗസിന് പുറത്തും സോഷ്യൽമീഡിയയിലും വിമർശിക്കപ്പെട്ടിരുന്നു.

രണ്ടുപേരെയും മോഹന്‍ലാല്‍ വീട്ടില്‍ കയറും മുമ്പ് തന്നെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. വനിത കമ്മീഷന്‍ വരെ അഖിലിന്‍റെ പരാമര്‍ശത്തില്‍ ഇടപെട്ടുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വനിത സംരംഭകരെ അപമാനിക്കുന്ന രീതിയിലായിരുന്നു അഖിലിന്‍റെ പരാമര്‍ശമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതില്‍ ആത്മാര്‍ഥമായി ആ സമൂഹത്തോട് മാപ്പ് പറയണം എന്നാണ് മോഹന്‍ലാല്‍ അഖിലിനോട് പറഞ്ഞത്. ശോഭ മാപ്പ് കൊടുക്കാന്‍ തയ്യാറാണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഉടൻ തന്നെ അഖിലിന്റെ മറുപടി വന്നു. താന്‍ പറഞ്ഞ ഒരു കാര്യം എങ്ങനെ സാമൂഹിക പ്രശ്നമായെന്ന് മനസിലായില്ലെന്നാണ് അഖില്‍ പറഞ്ഞത്. ഇതൊരു ഷോയല്ലെ എന്നാണ് മോഹന്‍ലാല്‍ മറുപടിയായി അഖിലിനോട് പറഞ്ഞത്.

അതിനിടെ അഖിലിനോട് ശോഭ അഖിലിനെ എപ്പോഴെങ്കിലും താന്‍ സുഖിപ്പിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അഖില്‍ ഉപയോഗിച്ച അതേ വാക്ക്ല ശോഭ ഉപയോഗിച്ച കാര്യവും മോഹന്‍ലാല്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ അതിന്‍റെ ടോണ്‍ വ്യത്യാസമാണെന്ന് ശോഭ പറഞ്ഞപ്പോള്‍ ശോഭ ഇതിലും മോശമായ ടോണില്‍ സംസാരിച്ചില്ലേ എന്നാണ് മോഹൻലാൽ തിരിച്ച് ചോദിച്ചത്. ഒടുവില്‍ അഖില്‍ മാരാര്‍ ശോഭയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞു. ശേഷം ഇരുവരും കൈകൊടുത്ത് പ്രശ്നം ഒത്തുതീർപ്പാക്കി ഹൗസിലേക്ക് പോയി. ഇതുമാത്രമല്ല സെറീനയ്ക്കും മറ്റ് മത്സരാർഥികൾക്കും മുമ്പിൽ വെച്ച് അഖിൽ മാരാർ മുണ്ട് പൊക്കി കാണിച്ച വിഷയവും ശനിയാഴ്ചത്തെ എപ്പിസോ‍ഡിൽ ചർച്ച ചെയ്തില്ല. മുണ്ടുമായി ബന്ധപ്പെട്ടൊരു ​ഗെയിം നടത്തിയശേഷം മോഹൻലാൽ മുണ്ടുപൊക്കൽ വിഷയം ചെറുതായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. മലപോലെ വന്നത് എലിപോലെ പോയി എന്നാണ് എപ്പിസോഡ് കണ്ടശേഷം അഖിൽ മാരാർ ആരാധകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. അഖിൽ മാരാരെ പുറത്താക്കുമോയെന്ന ഭയത്തിലായിരുന്നു ആരാധകർ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Season 5: Akhil Marar Apologized Sobha Related Issue

Story first published: Saturday, June 3, 2023, 23:39 [IST]



Source link

Facebook Comments Box
error: Content is protected !!