കൊട്ടാരക്കരയിൽ പെട്രോൾ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; പെട്രോൾ റോഡിലേക്ക് ഒഴുകി

Spread the love


Thank you for reading this post, don't forget to subscribe!

കൊല്ലം: കൊട്ടാരക്കരയിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. കൊട്ടാരക്കര വാളകം വയയ്ക്കൽ വഞ്ചിപ്പെട്ടിയിലാണ് അപകടം. 12,000 ലിറ്റർ പെട്രോളാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. പെട്രോൾ ചെറിയ തോതിൽ ചോർന്നിട്ടുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സംഘവും സ്ഥലത്തുണ്ട്.

തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി എതിർ ദിശയിൽ നിന്നും വന്ന കാറുമായിട്ടാണ് ഇടിച്ചത്. രാത്രി 9 മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

Also Read- ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എ.ആര്‍ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
മറ്റൊരു സംഭവത്തിൽ, കോട്ടയം ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ  ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ട അജ്മി ഫുഡ്സിലായിരുന്നു അപകടം.  വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേര്‍ന്ന് വളരെ ശ്രമകരമായായാണ് മൃതദേഹം പുറത്തെടുത്തത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!