സാങ്കേതിക സർവകലാശാല : ഗവർണർക്കും വിസിക്കും ഹൈക്കോടതി നോട്ടീസ്‌

Spread the love




കൊച്ചി

കേരള സാങ്കേതിക സർവകലാശാലയിൽ (–കെടിയു)  ഡോ. സിസ തോമസിനെ വിസിയായി നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ചാൻസലറുകൂടിയായ ഗവർണർ, വൈസ്‌ ചാൻസലർ തുടങ്ങിയവർക്ക്‌ നോട്ടീസ്‌ നൽകാൻ ഹൈക്കോടതി ഉത്തരവ്‌. ഗവർണർ നിയമവിരുദ്ധമായി നടത്തിയ വിസി നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു. സ്ഥാനമേറ്റെടുത്ത വിസിയെ അപമാനിച്ച്‌ തിരിച്ചയക്കാനാകില്ലെന്ന്‌ വിലയിരുത്തിയാണ്‌  ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നടപടി. ഹർജിയിൽ യുജിസിയെ കക്ഷിചേർത്തു. ചാൻസലറെ ഒന്നാം എതിർകക്ഷിയാക്കി ഉന്നതവിദ്യാഭ്യാസവകുപ്പിലെ അഡീഷണൽ സെക്രട്ടറി സി അജയനാണ്‌ സർക്കാരിനുവേണ്ടി ഹർജി നൽകിയത്‌. ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

കെടിയു ആക്ട് പ്രകാരം വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വൈസ് ചാൻസലർക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടം. അതിന്‌ സർക്കാരിന്റെ ശുപാർശയും ആവശ്യമുണ്ടെന്ന്‌ കോടതിയുടെ ചോദ്യത്തിന്‌ മറുപടിയായി എജി അറിയിച്ചു.  ഇതിന്‌ വിരുദ്ധമായാണ്‌  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ്‌ ഡയറക്ടർ ഡോ. സിസ തോമസിന് ചുമതല നൽകിയത്‌. ചാൻസലർ ഏകപക്ഷീയമായാണ്‌ വിസിയെ നിയമിച്ചതെന്നും സർക്കാർ വാദിച്ചു. സർക്കാരിന്‌ ഇത്തരമൊരു ഹർജി ഫയൽ ചെയ്യാൻ അവകാശമുണ്ടോയെന്ന കാര്യത്തിൽ പിന്നീട്‌ വാദം കേൾക്കുമെന്ന്‌ കോടതി പറഞ്ഞു.

ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുംവരെയാണ് വിസിയുടെ നിയമനം. താൽക്കാലിക ചുമതല ആറുമാസംവരെമാത്രമേ ചട്ടപ്രകാരം പാടുള്ളൂ. ഈ സാഹചര്യത്തിൽ നിയമനം റദ്ദാക്കി, ചട്ടപ്രകാരം താൽക്കാലിക ചുമതല നൽകാൻ നിർദേശിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!