കെസിഎ പ്രസിഡന്റ്സ് കപ്പ് കിരീടം സ്വന്തമാക്കി റോയൽസ്. ഫൈനലിൽ വീഴ്ത്തിയത് ലയൺസിനെ.
ഹൈലൈറ്റ്:
- റോയൽസ് കെസിഎ പ്രസിഡന്റ്സ് കപ്പ് ചാമ്പ്യന്മാർ
- ഫൈനലിൽ ലയൺസ് വീണു
- അഖിൽ സ്കറിയ കളിയിലെ കേമൻ

ഫൈനൽ കിടിലൻ ത്രില്ലറായി, കെസിഎ പ്രസിഡന്റ്സ് കപ്പ് കിരീടം റോയൽസിന്; ലയൺസിന് നിരാശ
20 റൺസിന് പുറത്തായ റിയ ബഷീറിന് പകരമെത്തിയ ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് റോയൽസിൻ്റെ ടോപ് സ്കോറർ. 38 പന്തുകളിൽ 11 ഫോറുകളടക്കം അഖിൽ 65 റൺസുമായി പുറത്താകാതെ നിന്നു. ജോബിൻ 34 പന്തുകളിൽ 54 റൺസെടുത്തു. വെറും 18 പന്തുകളിൽ അഞ്ച് ഫോറുകളും മൂന്ന് സിക്സുമടക്കം 42 റൺസെടുത്ത നിഖിൽ തോട്ടത്തിൻ്റെ പ്രകടനവും കൂറ്റൻ സ്കോർ ഉയർത്താൻ റോയൽസിനെ സഹായിച്ചു. ലയൺസിന് വേണ്ടി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്, 16 പന്തിൽ ഫിഫ്റ്റി; അഭിഷേക് ശർമയും തിളങ്ങി
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് എട്ട് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അർജുൻ എ കെയും ആൽഫി ഫ്രാൻസിസും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൻ്റെ മികവിൽ ലയൺസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു. അർജുൻ 48 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ ആൽഫി 19 പന്തുകളിൽ നിന്ന് 42 റൺസ് നേടി.
അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി അർജുനൊപ്പം ചേർന്ന ഷറഫുദ്ദീനും ലയൺസിന് പ്രതീക്ഷ നല്കി. എന്നാൽ 19ആം ഓവറിൽ അർജുൻ പുറത്തായത് ലയൺസിന് തിരിച്ചടിയായി. ലയൺസിൻ്റെ മറുപടി ഏഴ് വിക്കറ്റിന് 198 റൺസിൽ അവസാനിച്ചു. ഷറഫുദ്ദീൻ 20 പന്തുകളിൽ നിന്ന് 37 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി വിനിൽ ടി എസും ജോബിൻ ജോബിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
സഞ്ജുവിന്റെ കാര്യത്തിൽ പ്ലാൻ ‘ബി’ യുമായി രാജസ്ഥാൻ റോയൽസ്, കോളടിക്കുക മറ്റൊരു ഇന്ത്യൻ താരത്തിന്; സൂചനകൾ ഇങ്ങനെ
ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ ജോബിൻ ജോബിയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും ജോബിൻ തെരഞ്ഞെടുക്കപ്പെട്ടു. ഗോവിന്ദ് ദേവ് പൈയാണ് മികച്ച ബാറ്റർ. മികച്ച ബൗളറായി അഖിൻ സത്താറും തെരഞ്ഞെടുക്കപ്പെട്ടു