ചങ്ങനാശേരി
ചങ്ങനാശേരിയിലെ കർഷകൻകൂടിയായ നടൻ കൃഷ്ണപ്രസാദിന് ആറുമാസമായി നെല്ല്‌സംഭരണത്തിന്റെ തുക കിട്ടിയില്ലെന്ന നടൻ ജയസൂര്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിവ്. കളമശേരി കാർഷികോത്സവത്തിന്റെ വേദിയിലാണ് സുഹൃത്തായ കൃഷ്‌ണപ്രസാദ് ഉൾപ്പെടെയുള്ള കർഷകരെക്കുറിച്ച് ജയസൂര്യ സൂചിപ്പിച്ചത്. എന്നാൽ കൃഷ്ണപ്രസാദ് അടക്കമുള്ള ചങ്ങനാശേരിയിലെ മുഴുവൻ കൃഷിക്കാർക്കും സമയത്ത് തന്നെ മുഴുവൻ തുകയും കുടിശികയില്ലാതെ കൊടുക്കുകയും അവർ കൈപ്പറ്റുകയും ചെയ്തു. കൃഷ്‌ണപ്രസാദ് നെല്ല് കയറ്റി അയച്ചതിൽ കിട്ടാനുള്ള തുക എസ്ബിഐ ചങ്ങനാശേരി ശാഖയിൽനിന്നാണ് കൈപ്പറ്റിയത്. തെളിവ് പുറത്തുവന്നതോടെ തനിക്ക് സമയത്തുതന്നെ പണം ലഭിച്ചെന്ന് കൃഷ്ണപ്രസാദ് അറിയിച്ചു.
നടൻ കൃഷ്ണപ്രസാദ് എസ്ബിഐ ചങ്ങനാശേരി ശാഖയിൽനിന്ന് നെല്ലിന്റെ പണം കൈപ്പറ്റിയ രസീത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ