പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്നേഹമഴയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തെ തോല്‍പ്പിക്കാൻ സാധിക്കില്ലെന്നും ഹരീഷ് പേരടി പറഞ്ഞു. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.
ഉമ്മൻചാണ്ടിയുടെയും ചാണ്ടി ഉമ്മന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിൽ ഇങ്ങനെ പറയുന്നു. പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ…ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല…പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്നേഹമഴയായിരുന്നു അയാൾ..നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ..എന്നിട്ടും ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.