Karuvannur Bank Scam | 12,000 ലധികം പേജ്, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

Spread the love


കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. 12,000 ലധികം പേജുകളുള്ള കുറ്റപത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പിഎംഎല്‍എ കോടതിയിൽ സമർപ്പിച്ചത്. ബാങ്കിലെ മുന്‍ കമീഷന്‍ ഏജൻറ് ഏകെ ബിജോയ് ആണ് കേസിലെ  ഒന്നാം പ്രതി. കേസിൽ ആകെ 55 പ്രതികളാണുള്ളത്. ഇതിൽ പി സതീഷ് കുമാര്‍ 13ാം പ്രതിയും സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ 14ാം പ്രതിയുമാണ്.

കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച്‌ നടന്നെന്നാണ് കുറ്റപത്രത്തില്‍ ഇഡി പറയുന്നത്. ഇതിന് ബാങ്ക് ഭരണസമിതി, രാഷ്ടീയ നേതൃത്വം എന്നിവർ ഒത്താശ ചെയ്തു.  നിലവിൽ അന്വേഷണത്തിൻറെ ഭാഗമായി കേസിലെ പ്രതികളുടെ 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. 

2021 ജൂലൈയിൽ ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുത്തു. നിലവിൽ കണ്ടുകെട്ടിയിരിക്കുന്ന സ്വത്ത് കേസിലെ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ്. ഒരുവര്‍ഷത്തിലധികമായി  കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചിട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!