- Last Updated :
വ്യാജ ഒപ്പുവച്ച കത്ത് ഔദ്യോഗിക ലെറ്റർപാഡിൽ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കത്ത് വ്യാജമാണോ യഥാർത്ഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. യഥാർത്ഥ കത്ത് കണ്ടെത്താനായിട്ടില്ല. വാട്സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസെടുത്ത് അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാന്‍ കഴിയൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Also Read- ‘ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്’ ക്രൈംബ്രാഞ്ചിനോട് കേസെടുക്കാൻ DGP; നടപടി 18 ദിവസത്തിനുശേഷം
കേസെടുത്തതോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്ന് പൊലീസ് പറയുന്നു. സംശയമുള്ളവരുടെ ഫോണുകളും നഗരസഭയിലെ കംപ്യൂട്ടറുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രന്റെ ലെറ്റർപാഡിൽ എഴുതിയ കത്ത് ഈ മാസം 5നാണ് പുറത്തുവന്നത്. ഒരു നേതാവ് വാട്സാപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്. കത്ത് വിവാദത്തിൽ കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.