കോൺഗ്രസ്‌ എംഎൽഎമാർക്ക് ബിജെപി 50 കോടി വാഗ്‌ദാനം ചെയ്തു; സിദ്ധരാമയ്യ

Spread the love



ബംഗളൂരു> കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷമായ ബിജെപി 50 കോടി രൂപ  വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  50 കോൺഗ്രസ് എംഎൽഎമാർക്കാണ്‌ പണം വാഗ്‌ദാനം ചെയ്തത്‌.

ബുധനാഴ്ച ടി നരസിപുര നിയോജക മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിദ്ധരാമയ്യ ആരോപണം ഉന്നയിച്ചത്.

കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. “ഇത്തവണ ബിജെപി എന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. ഓരോ എംഎൽഎക്കും 50 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎൽഎമാർക്ക് 50 കോടി രൂപ. ഈ പണം എവിടെ നിന്ന് വരുന്നു? ബിഎസ് യെദ്യൂരപ്പയും ബസവരാജ ബൊമ്മൈയും നോട്ടുകൾ അച്ചടിക്കുന്നുണ്ടോ? ഇത് അഴിമതി പണമാണ്, അവർക്ക് കോടികളുണ്ട്, അത് ഉപയോഗിച്ച് പണം നൽകി അവർ എംഎൽഎമാരെ വാങ്ങുന്നു. ഞങ്ങളുടെ എംഎൽഎമാർ സമ്മതിച്ചില്ല, അതിനാൽ അവർ ഞങ്ങൾക്കെതിരെ നീക്കം  തുടങ്ങി.” സിദ്ധരാമയ്യ പറഞ്ഞു.

സർക്കാർ ടെൻഡറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകിയെന്ന്‌ പറഞ്ഞ്‌ ബിജെപി കോൺഗ്രസിനെതിരെ പ്രീണന രാഷ്ട്രീയം ആരോപിച്ചിരുന്നു.

മൈസൂർ അർബൻ ഡെവലപ്‌മെന്റ്‌ അതോറിറ്റിയുടെ ഭൂമി വിഹിതം, വഖഫ് ഭൂമി കൈയേറ്റം, സംസ്ഥാനത്തെ മദ്യക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങൽ എന്നിവയിൽ കോൺഗ്രസ് അഴിമതി നടത്തിയെന്നും ബിജെപി ആരോപിച്ചിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!