ബംഗളുരു > ബല്ലാരിയിലെ ആശുപത്രിയിലും സംസ്ഥാനത്തെ മറ്റിടങ്ങളിലുമുള്ള മാതൃമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ നാലംഗ സമിതി രൂപീകരിച്ചു. കർണാടകം നൈപുണ്യ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം കനഗവല്ലി, അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ വെങ്കിടേഷ്, ബാംഗ്ലൂർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജിസ്റ്റ് ഡോ അസീമ ബാനു, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് വൈസ് ചാൻസലർ നാമനിർദ്ദേശം ചെയ്ത സീനിയർ ഫാർമക്കോളജി പ്രൊഫസർ എന്നിവരാണ് നാലംഗ സമിതിയിലുള്ളത്.
2024 നവംബർ 30 വരെ 196 ബാച്ചുകൾ ഇൻട്രാവീനസ് ഫ്ലൂയിഡ് റിംഗർ ലാക്റ്റേറ്റിന്റെ പർച്ചേസ് ഓർഡർ ഇഷ്യൂ ചെയ്യുന്ന സമയം മുതൽ നടന്ന സംഭവങ്ങൾ വിശകലനം ചെയ്യാനും കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസിലെ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് സമിതി റിപ്പോർട്ട് സമർപ്പിക്കണം. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ബെല്ലാരി ആശുപത്രിയിൽ സിസേറിയന് വിധേയരായ അഞ്ച് അമ്മമാരാണ് മരിച്ചത്. അഞ്ചാമത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് നവംബർ 11നാണ് . സിസേറിയന് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായി. പ്രാഥമിക ചികിത്സകൾ നൽകിയിട്ടും നില വഷളായതോടെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ