കണ്ണൂർ കൂത്തുപറമ്പ്: ഇന്നലെ രാത്രി 11 മണികഴിഞ്ഞ് കൂത്തുപറമ്പ് തലശ്ശേരി റോഡിൽ പ്രകാശ് ജ്വല്ലറിക്ക് മുന്നിൽ ജിയോ സാൻഡ് ലോറിയും കാറും കൂടിയിടിച്ച് ഒരാൾ മരിച്ചു 3 പേർക്ക് പരിക്ക് അതിൽ 2 പേരുടെ നില ഗുരുതരമാണ് പരിക്കുപറ്റിയവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു.
കൂത്തുപറമ്പ് വിന്റേജ് റസിഡൻസി എന്ന സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈൻ കൂടെ അർജുൻ, പ്രണവ് എന്നിവർ സഞ്ചരിച്ച കെ എൽ 58 എഫ് 1999നമ്പർ സ്വിഫ്റ്റ് കാറിൽ കെഎൽ 59 എസ് 3219 ജിയോ സാൻഡ് റെഡി മിക്സ് കൊണ്ടുപോകുന്ന വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫാദിൽ ഹുസൈൻ ഗുരുതരമായി പരിക്കു പറ്റിയതിന് തുടർന്ന് കണ്ണൂർ ചാല ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്
Facebook Comments Box