ചില ദിവസങ്ങളിൽ സ്ത്രീകളിലെ സെക്സ് ഡ്രൈവ് കൂടാൻ കാരണമെന്ത്?

Spread the love


സ്ത്രീകളുടെ ലൈംഗികാഭിലാഷം പുരുഷന്മാരുടേത് പോലെയല്ല. ഒരു മാസത്തിലെ പല ദിവസങ്ങളിലും പല മൂഡായിരിക്കും സ്ത്രീകൾക്ക്.  ദിവസങ്ങൾക്ക് അനുസരിച്ച് സ്ത്രീകളിലെ ലൈംഗികാഭിലാഷം മാറിമറിയാം. എന്താണ് ഇതിന്റെ കാരണം എന്നു അന്വേഷിച്ചുപോയാൽ ചെന്നെത്തുക,  ആർത്തവചക്രവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ പ്രവർത്തനത്തിലാണ്.

ഹോർമോൺ മാറ്റങ്ങൾക്ക് അനുസരിച്ച് സ്ത്രീകളിലെ  ലൈംഗികാഭിലാഷം വർധിക്കുകയും ലൈംഗികതയോട് തന്നെ വിമുഖത തോന്നുകയുമൊക്കെ ചെയ്യാം. ഉദാഹരണത്തിന്, അണ്ഡോത്പാദനത്തിന് (ഓവുലേഷൻ) തൊട്ടുമുമ്പ് സ്ത്രീകൾ പലപ്പോഴും കൂടുതൽ ആവേശഭരിതരാകും. അതുപോലെ, ഗർഭകാലത്തും സ്ത്രീകളിലെ ലൈംഗികാഭിലാഷത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. 

സ്ത്രീകളിലെ ലൈംഗികാഭിലാഷം ഇങ്ങനെ മാറിമറിയുന്നതിനു പിന്നിൽ ചില ശാസ്ത്രീയവശങ്ങളുണ്ട്.  സ്ത്രീയുടെ ആർത്തവചക്രത്തിന്റെ ഘട്ടങ്ങൾക്ക് അനുസരിച്ച് ലൈംഗികാഭിലാഷത്തിലും ഏറ്റക്കുറച്ചിലുകൾ വരും.

ഒരു സ്ത്രീ എപ്പോഴാണ് കൂടുതൽ ലൈംഗികാഭിലാഷം ഉള്ളവളാവുക എന്നുനോക്കാം.

ഓവുലേഷൻ
സ്ത്രീകൾ അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് ലൈംഗികതയിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നുവെന്ന് 2015ൽ നടന്ന ഒരു പഠനം സാക്ഷ്യപ്പെടുത്തുന്നു. അണ്ഡോത്പാദനത്തിന് ഏകദേശം 24 മണിക്കൂറിനുശേഷം ഈസ്ട്രജൻ കൊടുമുടിയിലേക്ക് എത്തുകയാണെന്ന് പഠനം പറയുന്നു. മൂന്ന് തരം ഈസ്ട്രജൻ ഹോർമോണുകളിൽ ഒന്നായ എസ്ട്രാഡിയോൾ ആണ് സ്ത്രീകളിൽ ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുന്നതെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. 

ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ലൈംഗികാഭിലാഷം കുറയാൻ കാരണവും ഇതേ ഹോർമോൺ തന്നെ. അവരുടെ രക്തത്തിൽ എസ്ട്രാഡിയോളിന്റെ അളവ് താരതമ്യേന കുറവായിരിക്കും. 

ഗർഭാവസ്ഥയുടെ സെക്കന്റ് ട്രൈമസ്റ്റർ
ഗർഭകാലത്ത് ഹോർമോണുകളുടെ അളവ് വലിയരീതിയിൽ മാറിമറയുന്നതിൽ, അതിന് അനുസരിച്ച്  ലൈംഗികാഭിലാഷത്തിൽ മാറ്റങ്ങൾ പ്രകടമാവും. 

2020ലെ ഒരു പഠനമനുസരിച്ച്, ഹോർമോൺ മാറ്റങ്ങൾ ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ പങ്കാളികളിൽ നിന്ന് കൂടുതൽ ശ്രദ്ധയും വാത്സല്യവും ആഗ്രഹിക്കുന്നതിലേക്ക് നയിച്ചേക്കാം. ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ പല സ്ത്രീകൾക്കും ഓക്കാനം, ശർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. അതിനാൽ ഈ സമയത്ത് പല സ്ത്രീകളിലും ലൈംഗികാഭിലാഷം കുറയാനുള്ള സാധ്യതകളുണ്ട്. 

സെക്കന്റ് ട്രൈമസ്റ്ററിൽ, വ്യക്തി ഗർഭധാരണവുമായി പൊരുത്തപ്പെടുകയും കൂടുതൽ സുഖകരവും സ്വതന്ത്രവുമായ ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഈ സമയത്ത് ലൈംഗികാഭിലാഷം വർദ്ധിക്കും. എന്നാൽ, ഗർഭം വികസിക്കുകയും മൂന്നാം ട്രൈമസ്റ്ററിൽ എത്തുകയും ചെയ്യുന്നതോടെ  ലൈംഗികാഭിലാഷം വീണ്ടും കുറയാം. 

വാരാന്ത്യങ്ങളിൽ ലൈംഗികാഭിലാഷം കൂടുതൽ അനുഭവപ്പെടാം 

മറ്റൊരു രസകരമായ പഠനം പറയുന്നത്, ഒരു വ്യക്തിയുടെ ലൈംഗികാസക്തിയെ നിർണ്ണയിക്കുന്നതിൽ സമയത്തിനും വലിയ പങ്കുണ്ട് എന്നാണ്. പ്രവൃത്തിദിവസങ്ങളേക്കാൾ, വാരാന്ത്യങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം തോന്നുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. വാരാന്ത്യങ്ങളിൽ ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത 22%  ആണെന്നും മറ്റ് ദിവസങ്ങളിൽ ഇത് 9% മാത്രമാണെന്നും ഒരു പഠനം പറയുന്നു. പങ്കാളികളുടെ ജോലിതിരക്കും വ്യത്യസ്തമായ ടൈം ഷെഡ്യൂളുകളുമെല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടാവാം എന്നാണ് ഗവേഷകരുടെ നിരീക്ഷണം. 

ആർത്തവചക്രവും ലൈംഗിക ഉത്തേജനവും

ലൈംഗിക ഉത്തേജനം ആർത്തവചക്രവുമായി ബന്ധപ്പെട്ട ഹോർമോണുകളുമായി കണക്റ്റഡാണ്. 

ആർത്തവചക്രം
ആർത്തവത്തിന്റെ ആദ്യദിവസം മുതലാണ് ഒരു ആർത്തവചക്രം ആരംഭിക്കുന്നത്. ആർത്തവചക്രത്തിൽ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്: ഫോളികുലാർ ഘട്ടവും, ല്യൂട്ടൽ ഘട്ടവും

ആർത്തവ ചക്രത്തിന്റെ ആദ്യ പകുതിയെയാണ് ഫോളികുലാർ ഘട്ടം എന്ന് വിളിക്കുന്നത്. ഈ ഘട്ടത്തിൽ, ഈസ്ട്രജന്റെ അളവ് പ്രോജസ്റ്ററോണിന്റെ അളവിനേക്കാൾ കൂടുതലാണ്.  ഫോളികുലാർ ഘട്ടത്തിന്റെ അവസാനത്തിൽ, ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) വർദ്ധനവ് ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. ആർത്തവചക്രത്തിലെ ഈ ഘട്ടത്തിൽ നിന്നാണ് ഓവുലേഷൻ ആരംഭിക്കുന്നത്. ഗർഭധാരണം നടക്കാൻ സാധ്യതയുള്ള സമയവും ഇതാണ്. 

ല്യൂട്ടൽ ഘട്ടം
അണ്ഡോത്പാദനത്തിനു ശേഷമുള്ള സൈക്കിളിന്റെ രണ്ടാം ഘട്ടമാണ് ല്യൂട്ടൽ ഘട്ടം. അണ്ഡോത്പാദനത്തിന് ശേഷം, ഗർഭധാരണ സാധ്യത കുറയാൻ തുടങ്ങുമ്പോൾ, ലുട്ടെൽ ഘട്ടം സംഭവിക്കുന്നു. ഈ സമയത്ത്, പ്രൊജസ്ട്രോണിന്റെ അളവ് ഈസ്ട്രജന്റെ അളവിനെ മറികടക്കാൻ തുടങ്ങുന്നു. എന്നിരുന്നാലും, പോകെപോകെ ഇവ രണ്ടും കുറയാൻ തുടങ്ങുകയും അടുത്ത ആർത്തവചക്രം ആരംഭിക്കുകയും ചെയ്യുന്നു. 

ല്യൂട്ടൽ ഘട്ടത്തിൽ പൊതുവെ സ്ത്രീകൾക്ക് ലൈംഗികാഭിലാഷം കുറഞ്ഞിരിക്കും എന്നു മാത്രമല്ല, അവരുടെ മാനസികാവസ്ഥ മാറിമറിയുകയും ചെയ്യും. പലരിലും മൂഡ് സ്വിങ്സ് ഒക്കെ പ്രത്യക്ഷപ്പെടുന്നത് ഈ ഘട്ടത്തിലാണ്.

സ്ത്രീകൾക്ക് അനുസരിച്ച് ഇതെല്ലാം വ്യത്യാസപ്പെടാം. 2018ലെ ഒരു പഠനത്തിൽ, ല്യൂട്ടൽ ഘട്ടത്തിന്റെ അവസാനത്തിൽ, സ്ത്രീകൾ കൂടുതൽ ദുഖിതരും വിഷാദവതികളുമായി കാണപ്പെടുന്നു എന്നാണ് കണ്ടെത്തിയത്. 

Read More Relationship Articles Here



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!