തൃശ്ശൂർ ചാലക്കുടിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.ചാലക്കുടി പോട്ട ആശ്രമം ജംഗ്ഷനിൽ ഇന്ന് രാവിലെ 7. 45 ഓടെയാണ് അപകടം സംഭവിച്ചത്.സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ചാലക്കുടി സ്വദേശി അനീഷാണ് മരിച്ചത്.മരപ്പണിക്കാരനാണ് അനീഷ് രാവിലെ ജോലിക്കായി പോകവേയാണ് അപകടം ഉണ്ടായത്.
അപകടത്തിൽപ്പെട്ട രാസവസ്തു കയറ്റിയ ലോറി പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്ന് നിരങ്ങി നീങ്ങിയ സ്കൂട്ടർ റോഡിലുരസിയാണ് ലോറിയ്ക്ക് തീപിടിച്ചത്. ഫയർഫോഴ്സിൻ്റെ രണ്ടു യൂണിറ്റ് എത്തി തീയണച്ചു.
Facebook Comments Box