കൊച്ചി: പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ സംബന്ധിച്ച കേസില്‍ നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. നിയമലംഘകര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് മേധാവി ഉറപ്പാക്കണമെന്നും, കോടതിയുടേയും സര്‍ക്കാരിന്റേയും ഉത്തരവുകള്‍ ബന്ധപ്പെട്ടവര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. നിയമലംഘകര്‍ക്കെതിരെ പിഴയീടാക്കിയെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാമാസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിരുത്തണം. ജോയിന്റ് ഡയറക്ടര്‍ ഏകോപന ചുമതല നിര്‍വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ കോടതി അന്തിമ ഉത്തരവിറക്കി.
2018ലെ ഫുട്ബോള്‍ ലോകകപ്പില്‍ മാവേലിക്കര കറ്റാനം പള്ളിക്ക് മുന്നില്‍ റോഡരുകില്‍ മെസിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്ഡുയര്ത്തിയതാണ് കേസിന് വഴിവച്ചത്. മാസങ്ങളോളം ബോര്‍ഡ് പള്ളിക്ക് മുന്നിലിരുന്നിട്ടും നീക്കിയില്ല. പഞ്ചായത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ഇതേ തുടര്‍ന്നാണ് പള്ളിക്കമ്മിറ്റിക്കാര് കോടതിയെ സമീപിച്ചത്. കേസില്‍ കോടതി സര്‍ക്കാരിനെ എതിര് കക്ഷിയാക്കി സ്വമേധായ കേസെടുക്കുകായിരുന്നു. അമിക്കസ് ക്യൂറിയെ നിയമിച്ച കോടതി എഴു വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
Read More
- WPL 2025: ജയത്തോടെ മടങ്ങി ആർസിബി; മുംബൈ-ഗുജറാത്ത് എലിമിനേറ്റർ
- Kerala Blasters ISL: നിരാശകളുടെ സീസൺ; അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- IPL 2025: കിരീടം നേടിയ ക്യാപ്റ്റനാണ് ഞാൻ; എന്നിട്ടും അംഗീകാരം ലഭിച്ചില്ല: ശ്രേയസ് അയ്യർ
- IPL 2025: പണമാണോ എല്ലാം? ദേശിയ ടീമിനൊപ്പം ചേരാതെ ഐപിഎല്ലിലേക്ക് അഞ്ച് കിവീസ് താരങ്ങൾ