തിരുവനന്തപുരം: ഗാന്ധിജിയുടെ ചെറു മകൻ തുഷാർ ഗാന്ധിയെ തടയാൻ ശ്രമിച്ചതിന് ആർഎസ്എസ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് നെയ്യാറ്റിൻകര പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് നെയ്യാറ്റിൻകര പോലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മുതിർന്ന ഗാന്ധിയനും ഗാന്ധി സ്മാരകനിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയർമാനുമായിരുന്ന പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ നെയ്യാറ്റിൻകരയിൽ എത്തിയതായിരുന്നു തുഷാർ ഗാന്ധി.
തുടർന്ന് നടന്ന പ്രസംഗത്തിനിടയിൽ ആർഎസ്എസിനെയും സംഘപരിവാർ പ്രസ്ഥാനങ്ങളെയും പരസ്യമായി വിമർശിച്ചു കൊണ്ട് തുഷാർ സംസാരിച്ചു എന്ന് ആരോപിച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
ALSO READ: ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി നിർദേശം; നടപടി കെസി വേണുഗോപാൽ എംപിയുടെ ഹർജിയിൽ
തുഷാർ ഗാന്ധി വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ രംഗത്തെത്തിയത്. സംഘപരിവാർ, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
അവിടെയുണ്ടായിരുന്ന ചില കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത് നേരിയ വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. തുടർന്ന് പോലീസ് കണ്ടാലറിയാവുന്ന സംഘപരിവാർ, ബിജെപി പ്രവർത്തകർക്കെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.